AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sambavam OTT : അടുത്ത ഒടിടി ഹിറ്റ് ലോഡിങ്; ‘സംഭവം അദ്ധ്യായം ഒന്ന്’ റിലീസ് പ്രഖ്യാപിച്ചു

Sambavam Adhyayam Onnu OTT Release Date : ഒരു ഫാൻ്റസി ത്രില്ലർ ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് ബോക്സ്ഓഫീസിൽ വലിയ മികവ് പുലർത്താനായില്ല. മാർച്ച് ആറാം തീയതിയാണ് സംഭവം അദ്ധ്യായം ഒന്ന് സിനിമ തിയറ്ററിൽ എത്തിയത്.

Sambavam OTT : അടുത്ത ഒടിടി ഹിറ്റ് ലോഡിങ്; ‘സംഭവം അദ്ധ്യായം ഒന്ന്’ റിലീസ് പ്രഖ്യാപിച്ചു
Sambhavam OttImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 10 Apr 2026 | 05:50 PM

അസ്കർ അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫാൻ്റസി ത്രില്ലർ ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന്. മാർച്ച് ആദ്യം തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. പിന്നാലെ സംഭവം അദ്ധ്യായം ഒന്ന് തിയറ്ററുകളിൽ നിന്നും പിൻവാങ്ങുകയും ചെയ്തു. അതുകൊണ്ട് നിരവധി പേരിലേക്ക് സിനിമയ്ക്ക് എത്തി ചേരാൻ സാധിച്ചില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സംഭവം അദ്ധ്യായം ഒന്ന് ഒടിടി

തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും സിനിമയുടെ ഒടിടി റിലീസിനോട് അനുബന്ധിച്ച് വമ്പൻ ഡീലാണ് നടന്നിരിക്കുന്നത്. വലിയതും, വമ്പൻ ഹിറ്റുകളും മാത്രം സ്വന്തമാക്കുന്ന ജിയോ ഹോട്ട്സ്റ്റാറാണ് സംഭവം അദ്ധ്യായം ഒന്ന് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒടിടി ഡീൽ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളും ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സിനിമ ഈ വരുന്ന ഏപ്രിൽ 15 വിഷു ദിനത്തിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

ALSO READ : Mammootty: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി

സംഭവം അദ്ധ്യായം ഒന്ന് സിനിമ

നവാഗതനായ ജിത്തു സതീശൻ മംഗലത്ത് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സംഭവം. ജിത്തുവിൻ്റെ തന്നെ ഒരു ഷോർട്ട് ഫിലിമിൻ്റെ എക്സ്റ്റൻ്റണ്ട് വേർഷനാണ് ഈ ചിത്രം. മിത്തോളജിയും, ഫാൻ്റസിയും ഒപ്പം ക്രൈം തില്ലറും ചേർന്നൊരുക്കിയ ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫറസ് മുഹമ്മദും ഫഹദ് സിദ്ധീഖും ഫയസ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അസ്കർ അലിക്ക് പുറമെ വനീത് കുമാർ, സിദ്ധാർഥ് ഭരതൻ, അസ്സിം ജമാൽ, സെന്തിൽ കൃഷ്ണ, ഫഹദ് സിദ്ധീഖ്, ശ്രീകാന്ത്, കനകമ്മ, സുപർണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ഗോഡ്വിൻ തോമസാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. നവീൻ നജോസാണ് ഛായാഗ്രാഹകൻ. അർജുൻ പ്രകാശാണ് എഡിറ്റർ.

 

Follow Us