AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sarayu Mohan: ചുറ്റുമുള്ളവർ എത്ര കുത്തിനോവിച്ചാലും അതിന് മറുമരുന്ന് ഉണ്ട് ; സരയുവിന് പിന്തുണയുമായി സു​ഹൃത്തുക്കൾ

Sarayu Mohan:ഒരു വേദിയിൽ കരഞ്ഞു കലങ്ങിയ മുഖമായി നിൽക്കുന്ന സരയുവിന്‍റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സുഹൃത്തുക്കൾ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എപ്പോൾ കാണുമ്പോഴും ചിരിയും ബഹളവുമായി പോകുന്നതുകൊണ്ടാകാം പെട്ടെന്നൊരു ദിവസം ഈ മുഖം ഇങ്ങനെ കാണുമ്പോൾ ഉള്ളിലുള്ളായ സങ്കടം പറയാൻ പറ്റാത്ത തരത്തിലുള്ളതാണ്. തന്റെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും വിപരീതമായ അവസ്ഥകൾക്ക്...........

Sarayu Mohan: ചുറ്റുമുള്ളവർ എത്ര കുത്തിനോവിച്ചാലും അതിന് മറുമരുന്ന് ഉണ്ട് ; സരയുവിന് പിന്തുണയുമായി സു​ഹൃത്തുക്കൾ
Sarayu Mohan Image Credit source: Social Media
Ashli C
Ashli C | Published: 09 Jul 2026 | 01:52 PM

അമ്മ വിവാദങ്ങൾക്കിടയിൽ നടി സരയു മോഹനതിയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞദിവസം ഉയർന്നുവരുന്നത്. നടി മായ വിശ്വനാഥ് ആണ് കഴിഞ്ഞ ദിവസം മോഹൻ സൈലന്റ് കില്ലർ ആണെന്ന് തരത്തിൽ പോസ്റ്റുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സരയു മോഹനെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ.

ഒരു വേദിയിൽ കരഞ്ഞു കലങ്ങിയ മുഖമായി നിൽക്കുന്ന സരയുവിന്‍റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സുഹൃത്തുക്കൾ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എപ്പോൾ കാണുമ്പോഴും ചിരിയും ബഹളവുമായി പോകുന്നതുകൊണ്ടാകാം പെട്ടെന്നൊരു ദിവസം ഈ മുഖം ഇങ്ങനെ കാണുമ്പോൾ ഉള്ളിലുള്ളായ സങ്കടം പറയാൻ പറ്റാത്ത തരത്തിലുള്ളതാണ്. തന്റെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും വിപരീതമായ അവസ്ഥകൾക്ക് മുന്നിൽ നിസ്സഹായയായി നിൽക്കേണ്ടി വന്നതിനുള്ള മർഷവും വേഷവും ഒക്കെ ഞങ്ങൾക്ക് കണ്ണുകളിൽ കാണാൻ സാധിക്കുന്നു.

ALSO READ:സരയു മോഹൻ സൈലന്റ് കില്ലർ! മോഹൻലാൽ രാജിവച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ; തുറന്നടിച്ച് മായ വിശ്വനാഥ്

ഇത്തരത്തിൽ നമ്മുടെ കൂട്ടത്തിൽ ആർക്ക് സംഭവിച്ചാലും നമുക്കുണ്ടാകുന്ന വേദന ഇത് തന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല പക്ഷേ നിന്നിൽ ഇത് കുറച്ച് അധികം പ്രത്യക്ഷമായി കാണിക്കുന്നു. ഈ ഭൂമി തന്നെ പിളർന്ന് നിങ്ങൾക്കെതിരെ നിന്നാലും ചേർത്ത് പിടിച്ചിരിക്കുന്ന കൈകളിൽ ഒന്ന് തന്റേത് ആയിരിക്കും അതിൽ ഇനി എത്ര സ്വാർത്ഥതകൾ ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നിയാൽ പോലും അത് അങ്ങനെയായിരിക്കും. എവിടെ നിന്നിറങ്ങേണ്ടി വന്നാലും ആരൊക്കെ ഒഴിവാക്കിയാലും മാറ്റി നിർത്തിയാലും തനിക്ക് ഇരിക്കാൻ അത്രമേൽ പ്രിയപ്പെട്ട ഒരിടം ഞങ്ങളിൽ എന്നും ഒരേ പോലെ തന്നെ ഉണ്ടാകും എന്നും സുഹൃത്തുക്കൾ കുറിച്ചു.

നടി സരയൂ മോഹനെ സൈലന്റ് കില്ലർ എന്നാണ് മായാ വിശ്വനാഥ് പരാമർശിച്ചത്. തങ്ങളുടെ കമ്മിറ്റിയിൽ ഉള്ള എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഏറ്റവും സൈലന്റ് ആയിട്ടുള്ള ഒരു പോയെസന്‍ ആണ് സരയു മോഹനൻ എന്നത്. ആരും എന്നാൽ അത് പുറത്തു പറയുന്നില്ല എന്ന് മാത്രം കുടുംബ സംഗമത്തിന്റെ ഭാഗമായി 2.5 ലക്ഷം രൂപയുടെ ഒരു പരിപാടിയാണ് ഭർത്താവിന് നൽകിയത്. എന്നതിന്റെ പേരിൽ ഞങ്ങൾ ഒരുപാട് പേർ പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു എന്നും മായ വിശ്വനാഥ് തുറന്നടിച്ചു.

ENGLISH SUMMARY

Amidst the AMMA controversy, actress Sarayu Mohanati has also been facing a lot of criticism the other day. Actress Maya Viswanath had recently come forward with a post calling Mohan a silent killer. Now, friends have come out in support of Sarayu Mohan.The friends shared the note by sharing a video of Sarayu standing on a stage with a tearful face.

Follow Us