Sithara Krishnakumar: സ്വാതന്ത്ര്യം എടുക്കയാണെന്ന് വിചാരിക്കരുത്… ഏലേലം കിളിയിൽ മഞ്ജു വാര്യ‍ർ എത്തിയത് ഇങ്ങനെ

Sithara Krishnakumar about Manju Warrier: ഈയിടെ സിത്താര നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. 'ഏലേലം കിളി എന്ന മ്യൂസിക് വിഡിയോയിൽ മഞ്ജു വാര്യരും അതിഥി വേഷത്തിൽ എത്തിയിരുന്നു.

Sithara Krishnakumar: സ്വാതന്ത്ര്യം എടുക്കയാണെന്ന് വിചാരിക്കരുത്... ഏലേലം കിളിയിൽ മഞ്ജു വാര്യ‍ർ എത്തിയത് ഇങ്ങനെ

സിത്താര കൃഷ്ണകുമാർ, മഞ്ജു വാര്യർ

Published: 

11 Feb 2026 | 08:39 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ​ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഈയിടെ സിത്താര നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. ‘ഏലേലം കിളി എന്ന മ്യൂസിക് വിഡിയോയിൽ മഞ്ജു വാര്യരും അതിഥി വേഷത്തിൽ എത്തിയിരുന്നു.

ആൽബത്തിലെ മഞ്ജു വാര്യരുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായരുന്നു. ഇതാരാ കാവിലെ ഭ​ഗവതിയാണോ എന്നാണ് ഓരോ ആരാധകരും ചോദിച്ചത്. ഇപ്പോഴിതാ, തന്റെ മ്യൂസിക് വീഡിയോയിൽ മഞ്ജു വാര്യർ എത്തിച്ചേർന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സിത്താര. ഒ‍ർജിനൽസ് യൂട്യൂബ് ചാനലിൽ കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം സംസാരിച്ചത്.

ഞാൻ ഭയങ്കരമായിട്ട് ഇഷ്ടപ്പടുന്ന ബ​ഹുമാനിക്കുന്ന കലാകാരിയാണ് മഞ്ജു ചേച്ചി. ഞങ്ങളുടെ തന്നെ ബാൻഡിന്റെ ഒരു പരിപാടിയിൽ ​ഗസ്റ്റായി മഞ്ജു ചേച്ചി വന്നിരുന്നു. അന്ന് സ്റ്റേജിൽ ഞങ്ങളുടെ കൂടെ ഒരു കുഞ്ഞ് പാട്ട് പെർഫോമും ചെയ്തു. അന്നൊക്കെ അവർ‌ പെരുമാറുന്ന രീതിയെ കുറിച്ച് ആലോചിച്ചിരുന്നു. വളരെ ഭവ്യതയോടെ ഓരോ ആർട്ടിസ്റ്റും കൈ കൊടുത്ത് അവരെ അഭിനന്ദിച്ചുമൊക്കെയാണ് പെരുമാറിയത്.

ALSO READ: ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് മലബാർ സൈഡ്, നോക്കി വോട്ടുചെയ്യുക – വേടൻ

അങ്ങനെയിരിക്കെയാണ് ഞാൻ ചേച്ചിയോടും ചേച്ചിയുടെ ടീമിനോടും ഇതിനെ പറ്റി ചോദിച്ചത്. ഞാൻ സ്വാതന്ത്രം എടുക്കയാണെന്ന് വിചാരിക്കരുത്, ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു ആവശ്യം അറിയിച്ചത്. പക്ഷേ വളരെ പോസിറ്റിവായിട്ടാണ് അവ‍ർ പ്രതികരിച്ചത്. പിന്നീടങ്ങോട്ട് വളരെ ആക്ടീവായി തന്നെ മഞ്ജു ചേച്ചിയും ടീമും ആൽബവുമായി സഹകരിച്ചു എന്നും സിത്താര കൃഷ്ണകുമാർ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ