Squid Game Season 3: അവസാന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; ‘സ്ക്വിഡ് ഗെയിം സീസൺ 3’ എപ്പോൾ, എവിടെ കാണാം?

Squid Game Season 3 When and Where to Watch: 2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ രണ്ടാം സീസണിൽ ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഈ സീസണ് 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവുമാണ് ലഭിച്ചത്.

Squid Game Season 3: അവസാന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; സ്ക്വിഡ് ഗെയിം സീസൺ 3 എപ്പോൾ, എവിടെ കാണാം?

'സ്ക്വിഡ് ഗെയിം സീസൺ 3' പോസ്റ്റർ

Published: 

22 Jun 2025 | 11:25 AM

ലോകമെമ്പാടും തരംഗം സൃഷ്‌ടിച്ച കൊറിയൻ സീരീസായ ‘സ്ക്വിഡ് ഗെയിമി’ന്റെ മൂന്നാം സീസൺ റിലീസിന് ഒരുങ്ങുന്നു. സീസൺ 3യുടെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തിരുന്നു. തീവ്രമായ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയതാണ് മൂന്നാം സീസൺ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയാണ് രണ്ടാം സീസൺ അവസാനിച്ചത്. പ്ലെയർ 456ന് എന്ത് സംഭവിക്കും എന്നത് അറിയാനായി ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിൻറെ പാൻ വേൾഡ് ഹിറ്റ് പരമ്പരയുടെ അവസാന സീസണായിരിക്കും ഇതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ രണ്ടാം സീസണിൽ ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. രണ്ടും മൂന്നും സീസൺ ഒരുമിച്ചാണ് ചിത്രീകരിച്ചതെന്നത് കൊണ്ടുതന്നെ മൂന്നാം സീസൺ 2025ൽ പുറത്തിറങ്ങുമെന്ന് നേരെത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021ൽ റിലീസായ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ് അപ്രതീക്ഷിത വിജയമാണ് ലഭിച്ചത്. ഇതോടെയാണ് മൂന്ന് വർഷമെടുത്ത് സീസൺ 2 റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

2025 ജൂൺ 27നാണ് ‘സ്ക്വിഡ് ഗെയിം സീസൺ 3’ റിലീസാകുന്നത്. നെറ്റ്ഫ്ലിക്സിനാണ് സീരീസിന്റെ സ്ട്രീമിങ് അവകാശം. മൂന്നാം സീസണിൽ ആകെ ആറ് എപ്പിസോഡുകളാണ് ഉണ്ടാവുക എന്നാണ് വിവരം. അതേസമയം, കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്‌തതിന് ശേഷം, ‘സ്‌ക്വിഡ് ഗെയിം സീസൺ 2’വിന് ലഭിച്ചത് 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവുമാണ്. നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര സീരീസാണ് സ്‌ക്വിഡ് ഗെയിം.

ALSO READ: ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ! ഷുഗ വരുന്നു; രണ്ടാം അങ്കത്തിന് ബിടിഎസ്

നെറ്റ്ഫ്ലിക്സിന് ഈ വർഷം ഏറെ പ്രതീക്ഷയുള്ള സീരിസ് കൂടിയാണ് ‘സ്ക്വിഡ് ഗെയിം സീസൺ 3’. ആദ്യ രണ്ട് സീസണുകളിലെ സംഭവവികാസങ്ങളുടെ ഒരു റീവൈൻറ് പോലെയാണ് സീരീസിന്റെ ഫൈനൽ ട്രെയ്‌ലർ എത്തിയത്. പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വണ്ണും തമ്മിലുള്ള ഭയാനകമായ പോരാട്ടമാണ് അവസാന സീസണിൽ ഉണ്ടാവുക.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ