Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ

Ghajini and Lagaan Star Pradeep Rawat Dies at 74: സിനിമാ ജീവിതത്തിൽ ഹിന്ദിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, നേപ്പാളി തുടങ്ങി നിരവധി ഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. മോഹൻലാൽ, ദിലീപ്, ജയറാം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ചൈന ടൗൺ’ എന്ന സിനിയിലെ വില്ലൻ കഥാപാത്രമായാണ് പ്രദീപ് റാവത്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘കസിൻസ്’ എന്ന സിനിമയിലേതാണ് മലയാളത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. കൂടാതെ ‘ഇതു പാതിരമണൽ’, ‘ഒരു കഥ നാടൻ കഥ’ എന്നീ മലയാള സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.

Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ

പ്രദീപ് റാവത്ത്

Published: 

04 Aug 2026 | 10:29 PM

മുംബൈ: ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിൽ വില്ലൻ കഥാപാത്രമായെത്തിയ പ്രശസ്ത നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രക്താർബുദത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1952 ജനുവരി 21-ന് മധ്യപ്രദേശിലെ ജബൽപൂരിൽ ജനിച്ച പ്രദീപ് റാവത്ത് മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

ബി.ആർ. ചോപ്രയുടെ ഇതിഹാസ പരമ്പരയായ ‘മഹാഭാരതത്തിൽ’ അശ്വത്ഥാമാവായി വേഷമിട്ടുകൊണ്ടാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ നേടുന്നത്. തമിഴിലും പിന്നീട് ഹിന്ദിയിലുമായി പുറത്തിറങ്ങിയ ‘ഗജിനി’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് കൂടുതൽ ജനപ്രീതി നേടിയത്. ആമിർ ഖാൻ്റെ ‘ലഗാൻ’ എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എസ്.എസ്.രാജമൗലിയുടെ ‘സൈ’യിലൂടെയാണ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. തെലുങ്കിൽ ഛത്രപതി ഭദ്ര, ദേശമുദുരു, സ്റ്റാലിൻ, നേനു ശൈലജ, ഒയ് തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

സിനിമാ ജീവിതത്തിൽ ഹിന്ദിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, നേപ്പാളി തുടങ്ങി നിരവധി ഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. മോഹൻലാൽ, ദിലീപ്, ജയറാം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ചൈന ടൗൺ’ എന്ന സിനിയിലെ വില്ലൻ കഥാപാത്രമായാണ് പ്രദീപ് റാവത്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘കസിൻസ്’ എന്ന സിനിമയിലേതാണ് മലയാളത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. കൂടാതെ ‘ഇതു പാതിരമണൽ’, ‘ഒരു കഥ നാടൻ കഥ’ എന്നീ മലയാള സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.

English Summary

Veteran actor Pradeep Rawat, best known for his iconic roles in Ghajini, Lagaan, and Mahabharat, passed away at 74 after a battle with blood cancer on August 4, 2026. Celebrated as one of Indian cinema’s greatest antagonists, his demise has left the film fraternity and fans in deep mourning.

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു