SI Rajashekaran: ഒരു കാലത്തിൻ്റെ നടന് വിട, എസ് ഐ രാജശേഖരൻ അന്തരിച്ചു
കോട്ടയം ചിങ്ങവനം സ്വദേശിയാണ്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇപ്പോഴത്തെയും, മുൻപുള്ളതുമായ നിരവധി താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒൻപതിലധികം ജോഷി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയടക്കമുള്ള താരങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്.
കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയൽ താരം രാജശേഖരൻ ( എസ് ഐ രാജശേഖരൻ ) അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തുടർച്ചയായി പോലീസ് വേഷങ്ങളിൽ എത്തിയിരുന്നതിനാൽ എസ്ഐ രാജശേഖരൻ എന്നും ചലച്ചിത്ര മേഖലയിൽ അറിയപ്പെട്ടു. സിനിമ-സീരിയൽ മേഖലയിലെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇപ്പോഴത്തെയും, മുൻപുള്ളതുമായ നിരവധി താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒൻപതിലധികം ജോഷി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ്
പ്രധാന ചിത്രങ്ങൾ
സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർസാബ്, സേതുരാമ ഐ ആർ സി ബി ഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര