Kingdom OTT: റിലീസിന് മുന്‍പേ വൻ വരവേൽപ്പ്; ‘കിംഗ്ഡം’ സിനിമയുടെ ഒടിടി അവകാശം വിറ്റുപോയത് 50 കോടിക്ക്?
Vijay Deverakonda’s Kingdom OTT Rights: റിലീസിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിന് ലഭിക്കുന്നത് വൻ വരവേൽപ്പാണ്. തീയേറ്ററുകളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ആക്ഷൻ ഡ്രാമ ചിത്രം ‘കിംഗ്‌ഡം’. ജൂലൈ 31നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. റിലീസിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിന് ലഭിക്കുന്നത് വൻ വരവേൽപ്പാണ്. തീയേറ്ററുകളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ട് അനുസരിച്ച്, മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് 50 കോടി രൂപയ്ക്കാണ് കിംഗ്ഡത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത് ആരാണെന്നത് സംബന്ധിച്ചോ, ചിത്രം എപ്പോൾ മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിക്കും എന്നതിനെ കുറിച്ചോ സൂചനയില്ല.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ‘കിംഗ്ഡത്തി’ൽ വിജയ് ദേവരകൊണ്ടയ്ക്ക് പുറമെ ഭാഗ്യശ്രീ ബോർസെയും സത്യദേവും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12 -ാമത് ചിത്രമാണ് ഇത്. തന്റെ ജനങ്ങളെ സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ ഉയർന്നുവരുന്ന ഒരു നേതാവിന്റെ യാത്രയാണ് ചിത്രം പറയുന്നത്. സിനിമയ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നാണ് സൂചന. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലാണ്.
സിതാര എൻറർടെയ്ൻമെൻറ്സ്, ഫോർച്യൂൺ 4 സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശി എസും സായ് സൗജന്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ്.
ALSO READ: ആര്യയുടെ കാഞ്ചീവരത്തിന്റെ പേരില്‍ ‘ഓഫർ’ തട്ടിപ്പ്; പരാതി നൽകി നടി
മെയ് 30നാണ് ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അത് നടന്നില്ല. അവസാന നിമിഷം ചില റീഷൂട്ടുകൾ വേണ്ടി വന്നതുകൊണ്ട് ചിത്രത്തിൻറെ എഡിറ്റിംഗ് പൂർത്തിയാകാൻ വൈകി. ഇതാണ് റിലീസ് വൈകാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, സംഗീത സംവിധായകൻ അനിരുദ്ധും കൂടുതൽ സമയം ചോദിച്ചിരുന്നുവെന്നാണ് വിവരം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.