AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay’s Jananayakan Movie: റെക്കോർഡ് ബുക്കിം​ഗ്, വിജയിയുടെ ജനനായകൻ കാണാൻ പ്രേക്ഷകർ ഇരച്ചെത്തും!

Jananayakan Movie Pre Booking: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് തമിഴ്നാട് മുഖ്യമന്ത്രി ദളപതി വിജയിയുടെ അവസാനത്തെ ചിത്രമായ ജനനായകൻ തീയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ പ്രീ ബുക്കിംഗ് ഇന്ന് ( ജൂലൈ 19) പുലർച്ചെമുതലാണ് ആരംഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ റെക്കോർഡ് നേട്ടമാണ് സിനിമ കൈവരിക്കുന്നത്. 

Vijay’s Jananayakan Movie: റെക്കോർഡ് ബുക്കിം​ഗ്, വിജയിയുടെ ജനനായകൻ കാണാൻ പ്രേക്ഷകർ ഇരച്ചെത്തും!
Janayagan MovieImage Credit source: Facebook / H Vinoth
Amal KV
Amal KV | Updated On: 19 Jul 2026 | 10:21 PM

ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് തമിഴ്നാട് മുഖ്യമന്ത്രി ദളപതി വിജയിയുടെ അവസാനത്തെ ചിത്രമായ ജനനായകൻ തീയറ്ററുകളിലേക്ക് എത്തുന്നത്. ഏറ്റവും ഒടുവിൽ സെൻസർ ബോർഡിന്റെയും കടമ്പകൾ കടന്ന് കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയത്. തുടർന്ന് ജൂലൈ 23 ന് സിനിമയുടെ റിലീസും പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയാണ് വിജയിയുടെ ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്. നടനിൽ നിന്ന് മുഖ്യമന്ത്രിയായി മാറിയ താരത്തിന്റെ കരിയറിലെ ഏറ്റവും അവസാന സിനിമയായാണ് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ.

റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ പ്രീ ബുക്കിംഗ് ഇന്ന് ( ജൂലൈ 19) പുലർച്ചെമുതലാണ് ആരംഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ റെക്കോർഡ് നേട്ടമാണ് സിനിമ കൈവരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 6.7 കോടിയുടെ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനനായകന്റെ തമിഴ് പതിപ്പിന് മാത്രം ഏകദേശം 1.33  ലക്ഷം ടിക്കറ്റുകളാണ് ഇതിനകം തന്നെ ഓൺലൈനായി വിറ്റു പോയിരിക്കുന്നത്. സംസ്ഥാന കണക്കുകൾ നോക്കുകയാണെങ്കിൽ കർണാടകയിൽ നിന്ന് 2.59 കോടി രൂപയും തമിഴ്നാട്ടിൽ നിന്ന് 2.47 ഒരു രൂപയും കേരളത്തിൽ നിന്ന് 1.30 കോടിയുമാണ് ബുക്കിങ്ങിലൂടെ കിട്ടിയിരിക്കുന്നത്.

Also Read: റിലീസ് തീയതി പുറത്ത്, കട്ട വെയ്റ്റിം​ഗിലെന്ന് കമൻ്റുകൾ, ഓണം കളറാക്കാൻ നിവിൻ പോളി മമിത ബൈജു ചിത്രം

സൂപ്പർസ്റ്റാർ രജനികാന്തിന്റെ റെക്കോർഡ് വിജയ് ചിത്രം മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. വേൾഡ് വൈഡ് ആയി റിലീസ് ചെയ്ത ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോർഡ് രജനികാന്ത് നായകനായ കൂലി എന്ന സിനിമയ്ക്കാണ്.  151 കോടി രൂപയാണ് ഈ മാസ്‌ സിനിമ കളക്ട് ചെയ്തത്. ഈ വലിയ റെക്കോർഡ് ജനനായകൻ മറികടക്കും എന്നാണ് വിജയ് അരാധകർ പ്രതീക്ഷിക്കുന്നത്.

ഏകദേശം ഏഴായിരത്തിന് മുകളിൽ സ്ക്രീനുകളിൽ ആണ് സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. മാസങ്ങൾക്ക് തർക്കൾക്കും വിവാദങ്ങൾക്കും ഒടുവിൽ സിനിമയ്ക്ക് A (അഡൽട്ട് ) സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. 2002 പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രത്തിനാണ് വിജയുടെ ഒരു സിനിമയ്ക്ക് ഇതിനുമുമ്പ് A സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. വിദേശരാജ്യങ്ങളിൽ സിനിമയുടെ അൺ കട്ട് പതിപ്പാകും പുറത്തിറങ്ങുക. പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധാണ് ജനനായകനിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. കെവിഎൻ പ്രൊഡക്ഷൻസാണ് സിനിമയുടെ നിർമ്മാണം.

English Summary

After a long period of uncertainty, Jananayakan Thalapathy Vijay’s final film is arriving in theaters. Following the announcement of the release date, pre-booking for the movie began early this morning (July 19). The film has achieved record-breaking numbers within just hours of pre-booking opening, securing bookings worth ₹6.7 crore from India alone.

Follow Us