റിലീസ് തീയതി പുറത്ത്, കട്ട വെയ്റ്റിംഗിലെന്ന് കമൻ്റുകൾ, ഓണം കളറാക്കാൻ നിവിൻ പോളി മമിത ബൈജു ചിത്രം
Bethlehem Kudumba Unit Movie Release Date: ഓണം ഇങ്ങ് അടുത്തു വരികയാണ്. മലയാളികൾ ഇപ്പോൾ തന്നെ ആഘോഷങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ ആഘോഷവേളകളെ കൂടുതൽ കളർ ആക്കാൻ ബോക്സ് ഓഫീസും തയ്യാറെടുക്കുകയാണ്. ഓണം റിലീസ് ആയി ഒന്നിലധികം ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തുന്നത്. അതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയുടെ നായികയായി മമിത ബൈജുവാണ് സിനിമയിൽ വേഷമിടുന്നത്.
ഓണം ഇങ്ങ് അടുത്തു വരികയാണ്. വരികയാണ്. മലയാളികൾ ഇപ്പോൾ തന്നെ ആഘോഷങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ ആഘോഷവേളകളെ കൂടുതൽ കളർ ആക്കാൻ ബോക്സ് ഓഫീസും തയ്യാറെടുക്കുകയാണ്. ഓണം റിലീസ് ആയി ഒന്നിലധികം ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തുന്നത്. അതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയുടെ നായികയായി മമിത ബൈജുവാണ് സിനിമയിൽ വേഷമിടുന്നത്. ഹിറ്റ് സംവിധായകനായ ഗിരീഷ് എ.ഡിയാണ് സിനിമ ഒരുക്കുന്നത്. ഓണം റിലീസായി ആണ് ചിത്രം പ്ലാൻ ചെയ്യുന്നത് എന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയെങ്കിലും ഡേറ്റ് അനൗൺസ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ ആകാംക്ഷയും അവസാനിക്കുകയാണ്. ഓഗസ്റ്റ് 24നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് നടക്കുക.
പ്രായവ്യത്യാസമുള്ള രണ്ട് പേർ തമ്മിലെ പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമയുടെ സിനിമയുടെ ഇതിവൃത്തം.മുണ്ടുടുത്ത ലുക്കിലാണ് നിവിൻ പോളി സിനിമയിൽ ഉള്ളത് എന്ന് ഫസ്റ്റ് ലുക്കും ഡേറ്റ് അനൗൺസ്മെന്റ് പോസ്റ്ററും വ്യക്തമാക്കുന്നു. മുണ്ടുടുത്ത നിവിൻ പോളിയോട് മലയാളി പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമാണ് ഉള്ളത്. അതുപോലെതന്നെ ചുരുങ്ങിയ കാലം മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ ആകെ ഇഷ്ട നടിയായി മാറിയ താരമാണ് മമിത ബൈജു.
Also Read: വീണ്ടും മുണ്ടുടുത്ത് നിവിന്‍ പോളി; ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണത്തിനെത്തും, ഫസ്റ്റ് ലുക്ക് പുറത്ത്
നിവിനും മമിതയും തമ്മിലുള്ള കോംബോയ്ക്കായി കട്ട വെയിറ്റിംഗിൽ ആണ് എന്ന് സോഷ്യൽ മീഡിയ പറയുന്നു. ഒരു ഫീൽ ഗുഡ് കുടുംബചിത്രം ആകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നാണ് ഇതുവരെ ലഭിക്കുന്ന സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്. പാന്‍ ഇന്ത്യന്‍ ഹിറ്റായ പ്രേമലുവിന്ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്.
സര്‍വ്വംമായ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം മാണ് നിവിൻ പോളി എത്തുന്നതും.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമ്മച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മല്‍ സാബു ആണ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ നീണ്ട താരനിരയും സിനിമയില്‍ അണിനിരക്കുന്നു.
English Summary
Onam is just around the corner, and Malayalis have already begun planning their celebrations. The box office is also gearing up to add more color to the festivities, with multiple films set for release in theaters during the season. Among them, the movie Bethlehem Kudumba Unit is one that audiences are eagerly anticipating. Mamitha Baiju stars as the female lead opposite Nivin Pauly.