5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ranjith Issue: മദ്യപിച്ച് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അടുത്തുവന്നിരുന്നത്; രഞ്ജിത്തിനെതിരെ ​ആരോപണവുമായി എം.എ ഷഹനാസ്

Allegations against director Ranjith: കോഴിക്കോട് ടൗൺ ഹാളിൽ നടന്ന താൻ കൂടി പങ്കെടുത്ത പൊതുപരിപാടിയിൽ മദ്യപിച്ച് ലക്കുകെട്ടാണ് രഞ്ജിത്ത് എത്തിയതെന്നും ഷഹനാസ് പറയുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു അടുത്തിരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

Ranjith Issue: മദ്യപിച്ച് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അടുത്തുവന്നിരുന്നത്; രഞ്ജിത്തിനെതിരെ ​ആരോപണവുമായി എം.എ ഷഹനാസ്
Follow Us
aswathy-balachandran
Aswathy Balachandran | Published: 24 Aug 2024 19:45 PM

കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് നടനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ വിവാദങ്ങൾ കടുക്കുകയാണ്. ഇതിന്റെ ഭാ​ഗമായി തന്റെ അനുഭവം തുറന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി എം.എ ഷഹനാസ്. വേട്ടക്കാർക്കൊപ്പമാണ് രഞ്ജിത്തെന്ന് ഷഹനാസ് തുറന്നടിച്ചു.

ഒരിക്കൽ പൊതുവേദിയിൽ മദ്യപിച്ചെത്തി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്നും എഴുത്തുകാരൻ വി.ആർ സുധീഷിൽ നിന്നു നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയപ്പോൾ അയാൾക്കൊപ്പം നിന്നയാൾ കൂടിയാണ് രഞ്ജിത്തെന്നും ഷഹനാസ് പറഞ്ഞതായി മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് ടൗൺ ഹാളിൽ നടന്ന താൻ കൂടി പങ്കെടുത്ത പൊതുപരിപാടിയിൽ മദ്യപിച്ച് ലക്കുകെട്ടാണ് രഞ്ജിത്ത് എത്തിയതെന്നും ഷഹനാസ് പറയുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു അടുത്തിരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

ALSO READ – രഞ്ജിത്തിനെതിരായ നടിയുടെ വെളിപ്പെടുത്തൽ; ആരോപണം സത്യമെന്ന് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ്

എന്റെ തൊഴിലിടത്തിൽ നേരിട്ട ദുരനുഭവത്തിൽ താൻ പരാതി നൽകിയപ്പോൾ എഴുത്തുകാരൻ വി.ആർ സുധീഷിന്റെ കൂടെ രഞ്ജിത് നിന്നെന്നും ഷഹനാസ് പറയുന്നു. ചലച്ചിത്ര അക്കാദമി പരിപാടിയിൽ ഉൾപ്പെടെ രഞ്ജിത്ത് സുധീഷിനെ പങ്കെടുപ്പിച്ചിരുന്നുവെന്ന് ഷഹനാസ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് വേട്ടക്കാരനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും അവർ തുറന്നടിച്ചു. കൂടാതെ രഞ്ജിത്തിനെ പ്രഗത്ഭനെന്നു വാഴ്ത്തുകയാണ് സാംസ്‌കാരിക മന്ത്രി ഈ സമയത്തും എന്ന് ഷഹനാസ് കുറ്റപ്പെടുത്തി.

Latest News