“ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത് മുത്തച്ഛനും മുത്തശ്ശിയും കാരണം”; ഗിരിരാജ് ധരൺ’ പരിക്രമയ്ക്കായി അനന്ത് അംബാനി വൃന്ദാവനിൽ

പരിക്രമ കടന്നുപോയ വഴികളിലുടനീളം ബ്രജ് മേഖലയുടെ സമ്പന്നമായ സാംസ്കാരികവും ഭക്തിനിർഭരവുമായ പാരമ്പര്യം വിളിച്ചോതുന്ന കാഴ്ചകളാണുണ്ടായിരുന്നത്. പ്രാദേശിക കലാകാരന്മാർ ശ്രീകൃഷ്ണന്റെ ലീലകൾ ആവിഷ്കരിക്കുന്ന 'കൃഷ്ണലീല' ദൃശ്യങ്ങൾ അവതരിപ്പിച്ചു. മേഖലയുടെ ആത്മീയ ചൈതന്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഈ കലാപ്രകടനങ്ങൾ അനന്ത് അംബാനി അതീവ താൽപ്പര്യത്തോടെ വീക്ഷിച്ചു.

ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത് മുത്തച്ഛനും മുത്തശ്ശിയും കാരണം; ഗിരിരാജ് ധരൺ പരിക്രമയ്ക്കായി അനന്ത് അംബാനി വൃന്ദാവനിൽ

Anant Ambani Vrindavan Visit

Published: 

28 Nov 2026 | 10:31 AM

മഥുര : പുണ്യമായ ഗോവർദ്ധൻ പരിക്രമയിൽ പങ്കെടുക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി വെള്ളിയാഴ്ച വൃന്ദാവനിലെത്തി. യാത്രാമധ്യേ വിവിധ ഇടങ്ങളിൽ ഭക്തരും പ്രദേശവാസികളും ചേർന്ന് അദ്ദേഹത്തിന് ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണമാണ് നൽകിയത്. ഗോവർദ്ധൻ പർവ്വതം എന്നറിയപ്പെടുന്ന ഗിരിരാജ് ജിയുടെ പരിക്രമ ആരംഭിക്കുന്നതിന് മുൻപ്, അദ്ദേഹം ശ്രീ ഗിരിരാജ് ജി മുഖാരവിന്ദ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് ഭക്തർ അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്.

പരിക്രമ കടന്നുപോയ വഴികളിലുടനീളം ബ്രജ് മേഖലയുടെ സമ്പന്നമായ സാംസ്കാരികവും ഭക്തിനിർഭരവുമായ പാരമ്പര്യം വിളിച്ചോതുന്ന കാഴ്ചകളാണുണ്ടായിരുന്നത്. പ്രാദേശിക കലാകാരന്മാർ ശ്രീകൃഷ്ണന്റെ ലീലകൾ ആവിഷ്കരിക്കുന്ന ‘കൃഷ്ണലീല’ ദൃശ്യങ്ങൾ അവതരിപ്പിച്ചു. മേഖലയുടെ ആത്മീയ ചൈതന്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഈ കലാപ്രകടനങ്ങൾ അനന്ത് അംബാനി അതീവ താൽപ്പര്യത്തോടെ വീക്ഷിച്ചു.

തന്റെ ആത്മീയ അനുഭവത്തെക്കുറിച്ച് അനന്ത് അംബാനി പ്രതികരിച്ചതിങ്ങനെ: “ഞാൻ ഗിരിരാജ് ധരണിന്റെ പൂർണ്ണ പരിക്രമ നടത്തുകയാണ്. ഭഗവാൻ ഗിരിരാജ് ധരണിന്റെ പാദങ്ങളിൽ എത്തിച്ചേരുന്നത് വലിയ ആനന്ദം നൽകുന്നു. ബ്രജിലെ ജനങ്ങളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ മുത്തച്ഛനും മുത്തശ്ശിയും കാരണമാണ്. അവരുടെ അനുഗ്രഹവും സ്നേഹവും മാർഗ്ഗനിർദ്ദേശവുമാണ് എന്നെ ഇവിടെ എത്തിച്ചത്. പൂർണ്ണ പരിക്രമ നടത്താനായി ഞാൻ ഇവിടേക്ക് വരുന്നുണ്ടെന്ന് അറിയിച്ചപ്പോൾ അവർക്ക് വലിയ സന്തോഷമായി; അവരുടെ പേരിലും ഞാൻ ഇവിടെ പ്രണാമം അർപ്പിക്കുകയാണ്.”

പുണ്യക്ഷേത്ര സന്ദർശനത്തിലെ വികാരങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇവിടെ എനിക്ക് ലഭിച്ച അനുഭവം വാക്കുകൾക്കതീതമാണ്. ഭക്തിയുടെയും ആത്മീയതയുടെയും സവിശേഷമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. എല്ലാവരുടെയും ക്ഷേമത്തിനായും, പ്രത്യേകിച്ച് നമ്മുടെ രാജ്യമായ ഇന്ത്യയുടെ ഉന്നമനത്തിനായും ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.”

അനന്ത് അംബാനിയുടെ സന്ദർശനം വലിയ സന്തോഷം നൽകുന്നതായി ശ്രീ ഗിരിരാജ് ജി മുഖാരവിന്ദ് ക്ഷേത്രത്തിലെ പൂജാരി ഗണേഷ് പറഞ്ഞു. “അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും ഗിരിരാജ് ജിയുമായി അഗാധമായ ബന്ധമാണുള്ളത്. ഇവിടുത്തെ എല്ലാ ക്ഷേത്രങ്ങളിലും അവർ നിരന്തരം വഴിപാടുകളും സംഭാവനകളും നൽകാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എക്കാലവും ഐശ്വര്യവും കീർത്തിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ട്രെയിൻ ടിക്കറ്റുകൾക്ക് 2,027 രൂപ വരെ തിരികെ ലഭിക്കും; ശീതകാല അവധിക്കാല പ്രത്യേക വിൽപ്പന പ്രഖ്യാപിച്ച് ConfirmTkt
അനന്ത് അംബാനിയെയും വൻതാര ടീമിനെയും അഭിനന്ദനം കൊണ്ടുമൂടി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ജീവൻ രക്ഷിക്കാൻ ആകാശയാത്ര; തുടയെല്ല് പൊട്ടിയ കുഞ്ഞനാന ‘രാജ’യെ വന്താരയിലേക്ക് മാറ്റി
ആനക്കൂട്ടം ഉപേക്ഷിച്ച മായ; വൻതാരയിൽ ചികിത്സ തേടുന്ന ആനക്കുട്ടിയുടെ കഥ
ഹാൻഡ്‌സ്-ഫ്രീ പ്രൊഡക്ടിവിറ്റി: യാത്രയ്ക്കിടയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ boAt Crest AI എങ്ങനെ മാറ്റിയേക്കാം
ഈ സെയിൽസ് സീസണിലെ ഒരു സ്മാർട്ട് വാങ്ങൽ: 2,000 രൂപയിൽ താഴെയുള്ള TWS ഇയർബഡ്സ് ഷോപ്പിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താം
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?