AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജീവൻ രക്ഷിക്കാൻ ആകാശയാത്ര; തുടയെല്ല് പൊട്ടിയ കുഞ്ഞനാന ‘രാജ’യെ വന്താരയിലേക്ക് മാറ്റി

Vantara Airlifts Injured Baby Elephant from Assam to Jamnagar: തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞനാന 'രാജ'യെ വിദഗ്ധ ചികിത്സയ്ക്കായി അസമില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വന്താരയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ഏഴാഴ്ച മാത്രം പ്രായമുള്ള ഈ ആനക്കുട്ടിക്ക് ജനിച്ചയുടന്‍ പരിക്കേറ്റിരുന്നു. ആഴ്ചകളായി ആനക്കുട്ടിക്ക് മൃഗഡോക്ടർമാരുടെ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും, ആരോഗ്യനില വഷളായതിനെ തുടർന്ന് വന്താരയിലേക്ക് മാറ്റുകയായിരുന്നു.

ജീവൻ രക്ഷിക്കാൻ ആകാശയാത്ര; തുടയെല്ല് പൊട്ടിയ കുഞ്ഞനാന ‘രാജ’യെ വന്താരയിലേക്ക് മാറ്റി
അസമില്‍ പരിക്കേറ്റ ആനക്കുട്ടി രാജയെ വന്താരയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു Image Credit source: Special Arrangement
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 20 Nov 2026 | 04:56 PM

തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞനാന ‘രാജ’യെ വിദഗ്ധ ചികിത്സയ്ക്കായി അസമില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വന്താരയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ഏഴാഴ്ച മാത്രം പ്രായമുള്ള ഈ ആനക്കുട്ടിക്ക് ജനിച്ചയുടന്‍ പരിക്കേറ്റിരുന്നു. ആഴ്ചകളായി ആനക്കുട്ടിക്ക് മൃഗഡോക്ടർമാരുടെ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും, ആരോഗ്യനില വഷളായതിനെ തുടർന്ന് വന്താരയിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേകമായി സജ്ജീകരിച്ച വിമാനത്തിലാണ് ആനക്കുട്ടിയെ ഗുവാഹത്തിയിൽ നിന്ന് ജാംനഗറിലേക്ക് കൊണ്ടുപോകുന്നതെന്ന് വന്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഏകദേശം നാല് മണിക്കൂർ സമയം ഈ യാത്രയ്ക്കായി വേണ്ടിവരും.

റോഡ് മാർഗ്ഗം യാത്ര ചെയ്യുകയാണെങ്കിൽ 2,500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടി വരും. കാലിന് ഒടിവും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന ഒരു മൃഗത്തെ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

2026 ഒക്ടോബർ രണ്ടിന് ജനനം

2026 ഒക്ടോബർ രണ്ടിന് അസമിലെ ഗോഗാമുഖിലാണ് രാജ ജനിച്ചത്. പ്രസവിച്ചയുടനെ 11 വയസ്സുള്ള അമ്മയാന ഭയന്നുപോവുകയും രാജയെ ചവിട്ടുകയും ചെയ്തതിനെ തുടർന്ന് പിൻകാലിലെ വലിയ അസ്ഥിയായ വലത് തുടയെല്ല് (ഫീമർ) പൂർണ്ണമായും ഒടിഞ്ഞുപോയെന്ന് വന്താര അറിയിച്ചു.

Vantara Airlifts Injured Baby Elephant Raja From Assam

രാജയ്ക്ക് നല്‍കുന്ന ചികിത്സ

ഈ പരിക്ക് രാജയെ ഏറെ തളര്‍ത്തി. രോഗപ്രതിരോധശേഷി വികസിപ്പിക്കാൻ സഹായിക്കുന്ന അമ്മയുടെ ആദ്യത്തെ പാലായ കൊളസ്ട്രവും അവന് ലഭിക്കാതെ പോയി. ഏഴ് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷവും രാജയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ആരോഗ്യനില മോശം

ഒക്ടോബർ എട്ടിന്‌ ‘വന്താര’യിലെ വെറ്ററിനറി സംഘം രാജയുടെ അടുത്തെത്തി. എക്സ്-റേ പരിശോധനയിലൂടെ എല്ലൊടിഞ്ഞതായി സ്ഥിരീകരിച്ച ഡോക്ടർമാർ, പ്ലാസ്റ്റർ കാസ്റ്റും ബാൻഡേജുകളും ഉപയോഗിച്ച് അവന്റെ കാൽ സുരക്ഷിതമായി ഉറപ്പിച്ചുനിർത്തി.

Vantara Airlifts Injured Baby Elephant Raja From Assam

രാജയ്ക്ക് നല്‍കുന്ന പരിചരണം

ഒക്ടോബർ 10-ന് രാജയെ പൊഹുമരയിലുള്ള ഉടമയുടെ വസതിയിലേക്ക് മാറ്റുകയും അവിടെ ചികിത്സ തുടരുകയും ചെയ്തു. പരിക്കേറ്റ കാലിൽ സമ്മർദ്ദം ചെലുത്താതെ ചലിക്കാൻ സഹായിക്കുന്നതിനായി അവിടെ ഒരു ചെറിയ ഹൈഡ്രോതെറാപ്പി കുളവും നിർമ്മിച്ചിരുന്നു.

വയറിളക്കം, ബാക്ടീരിയ അണുബാധ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവർത്തിച്ച് കുറയുന്ന അവസ്ഥ, കരൾ സംബന്ധമായ പ്രശ്നങ്ങൾ, ദീർഘനേരം കിടക്കുന്നതുകൊണ്ടുണ്ടാകുന്ന വ്രണങ്ങൾ എന്നിവ കാരണം ആരോഗ്യനില കൂടുതൽ സങ്കീർണ്ണമായി.

പ്രത്യേക വിമാന സൗകര്യം

വന്താരയുടെ സ്ഥാപകനായ അനന്ത് അംബാനിയുടെ പിന്തുണയോടെയാണ് ഈ ആനയെ വിമാനമാർഗ്ഗം കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അനന്ത് അംബാനിയുടെ സഹായത്തോടെ ഇത്തരത്തിൽ നടത്തുന്ന മൂന്നാമത്തെ എലിഫെൻ്റ് എയർലിഫ്റ്റാണിതെന്ന് വന്താര വ്യക്തമാക്കി.

വീഡിയോ കാണാം:

മൃദുവായ കിടക്കയും ഒടിഞ്ഞ കാലിന് താങ്ങും നൽകുന്ന തരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത കൂട്ടിലാണ് രാജയെ കൊണ്ടുപോകുന്നത്‌. യാത്രയിലുടനീളം മൃഗഡോക്ടർമാര്‍ രാജയെ നിരീക്ഷിക്കും. ഒടിഞ്ഞ കാലുമായാണ് രാജ ഈ ലോകത്തേക്ക് വന്നതെന്നും, പക്ഷേ അവന്റെ ആത്മവീര്യം ഒരിക്കലും തകർന്നിട്ടില്ലെന്നും വന്താര സിഇഒ വിവാൻ കരാനി പറഞ്ഞു.

ഇനിയെന്ത്?

ജാംനഗറില്‍ രാജയ്ക്ക് വിദഗ്ധ ചികിത്സ ഒരുക്കും. പരിക്കിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ രാജയ്ക്ക്‌ ജീവിതകാലം മുഴുവൻ വെറ്ററിനറി പരിചരണവും നിരീക്ഷണവും ആവശ്യമായി വന്നേക്കാമെന്ന് വന്താര അറിയിച്ചു. ഒടിഞ്ഞ എല്ല് എങ്ങനെ കൂടിച്ചേരുന്നു എന്നതിനെയും ചികിത്സയോട് രാജ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും രോഗമുക്തി.

English Summary

A seven-week-old elephant calf named Raja is being airlifted from Assam to Vantara’s hospital in Gujarat. He suffered a severe thigh bone fracture. Due to worsening health complications, Vantara arranged a special flight with support from Anant Ambani. At Jamnagar, Raja will receive specialized bone treatment, nutrition, and long-term rehabilitation.

Follow Us