AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കോഴിക്കോട് ബസ്സിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ബസ് ജീവനക്കാർ അറസ്റ്റിൽ

ബസിൽ സ്ഥിരമായി കയറാറുള്ള പെൺകുട്ടിയെ ഏപ്രിൽ മുതൽ നിരന്തരമായ പീഡനത്തിന് ഇരയാക്കി എന്നാണ് റിപ്പോർട്ട്.പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും ഒരു ദിവസം കാറിൽ കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചു.തുടർന്ന് മറ്റൊരാളുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്നുള്ള ദിവസങ്ങളിൽ അതിക്രൂരമായി പീഡിപ്പിച്ചു എന്നും റിപ്പോർട്ട്. രണ്ടു പ്രതികളും മൊബൈൽ ഫോണിൽ ഉള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ നിരവധി തവണ ബലാത്സം​ഗം ചെയ്തു......

കോഴിക്കോട് ബസ്സിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ബസ് ജീവനക്കാർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Ashli C
Ashli C | Published: 28 Nov 2026 | 10:58 AM

കോഴിക്കോട്: താമരശ്ശേരിയിൽ 20 കാരിയെ നിർത്തിയിട്ട ബസ്സിൽ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. പെൺകുട്ടിയെ ഏപ്രിൽ മുതൽ നിരന്തരമായ പീഡനത്തിന് ഇരയാക്കി എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പുതുപ്പാടി സ്വദേശി കെ കെ അനീഷ് കൈതപ്പൊയിൽ സ്വദേശി പി എസ് സജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസിൽ സ്ഥിരമായി കയറാറുള്ള 20കാരിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും ഒരു ദിവസം കാറിൽ കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചു.

വാഹനം നിർത്തിയിട്ട് നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തു…

തുടർന്ന് മറ്റൊരാളുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്നുള്ള ദിവസങ്ങളിൽ അതിക്രൂരമായി പീഡിപ്പിച്ചു എന്നും റിപ്പോർട്ട്. രണ്ടു പ്രതികളും മൊബൈൽ ഫോണിൽ ഉള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ നിരവധി തവണ ബലാത്സം​ഗം ചെയ്തു എന്നാണ് റിപ്പോർട്ട്. പ്രതികൾ ജോലി ചെയ്യുന്ന ബസ്സിൽ കൊണ്ടുപോവുകയും വാഹനം നിർത്തിയിട്ട് നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തു എന്നും 20 കാരി മൊഴി നൽകി.

ALSO READ:നിർബന്ധിക്കാൻ പാടില്ല! സ്ത്രീകളുടെ രാത്രികാല ജോലിക്ക് സമ്മതപത്രവും ജിപിഎസ് ഘടിപ്പിച്ച വാഹനവും നിർബന്ധമാക്കും; നിയമഭേദഗതി വരുന്നു

ബസിൽ വച്ച് പെൺകുട്ടി അതിക്രൂരമായ ബലാത്സംഗം ആണ് നേരിട്ടത് എന്നും പോലീസ് പ്രതികരിക്കുന്നു. അതേസമയം അറസ്റ്റിലായ രണ്ട് പേർ കൂടാതെ നിരവധി പേര് ബലാത്സംഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. അതേസമയം സംഭവങ്ങൾക്ക് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്ന 20 കാരി പിന്നീട് ബന്ധുക്കളോടും സുഹൃത്തുക്കളോടും താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ കൊടുവള്ളി കാക്കൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം പിടിയിലായ പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും ലഹരി ഇടപാട് നടത്തുന്നവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റു ക്രിമിനൽ കേ ഒന്നുംസുകൾ ഇവരുടെ പേരിലില്ല. കൃത്യമായ മൊഴി നൽകാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലാ പെൺകുട്ടിയെന്നാണ് പോലീസ് അറിയിക്കുന്നത്. വലിയ മാനസിക സമ്മർദ്ദത്തിൽ ആയ പെൺകുട്ടിക്ക് ചികിത്സ നൽകുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ENGLISH SUMMARY

A 20-year-old woman was subjected to a brutal rape inside a parked bus in Thamarassery. The woman is a regular passenger on the bus. Reports indicate that she had been subjected to persistent abuse since April. K.K. Aneesh, a native of Puthuppadi, and P.S. Sajith, a native of Kaithappoyil, have been arrested in connection with the incident.

Follow Us