സ്ലീപ്പർ ബസിൽ 16 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി; രണ്ട് പേർ അറസ്റ്റിൽ
വീട്ടുകാർ അറിയാതെ ഉത്തർപ്രദേശിൽ നിന്നും നോയിഡയിൽ ഉള്ള തന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഈ യാത്രയ്ക്കിടെയാണ് ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിക്ക് നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ ബസ്സിൽ കയറ്റിയതും പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു..........

Sleeper Bus
ന്യൂഡൽഹി: സ്ലീപ്പർ ബസ്സിൽ 16 കാരി കൂട്ട ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. കാശ്മീരി ഗേറ്റിന് സമീപത്ത് വച്ച് കുട്ടിയെ ബസ്സിലുള്ളവർ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. ഈ മാസം നാലാം തീയതിയാണ് ഡൽഹിയിലെ കാശ്മീരി ഗേറ്റിന്റ സമീപത്ത് വച്ച് ഉത്തർപ്രദേശ് സ്വദേശിനിയായ പതിനാറുകാരി പ്ലസ് വൺ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായത്.
വീട്ടുകാർ അറിയാതെ ഉത്തർപ്രദേശിൽ നിന്നും നോയിഡയിൽ ഉള്ള തന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഈ യാത്രയ്ക്കിടെയാണ് ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിക്ക് നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ ബസ്സിൽ കയറ്റിയതും പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്ന ബസ്സിൽ പെൺകുട്ടി കൈ കാണിക്കുകയായിരുന്നു.
ALSO READ:സിഎൻജിയുടെ വില കൂട്ടി; ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
തുടർന്ന് ബസ് നിർത്തിയപ്പോൾ നോയിഡ സെക്ടർ 63 ലേക്ക് പോവുകയാണ് എന്നാണ് ഡ്രൈവറും കണ്ടക്ടറും അവളോട് പറഞ്ഞത്. മാത്രമല്ല കുട്ടിയെ അവിടെ ഇറക്കാം എന്ന് വാഗ്ദാനവും നൽകി. ബസ് നീങ്ങി തുടങ്ങിയ ഉടനെ കണ്ടക്ടർ തനിക്ക് നേരെ അശ്ലീലം കാണിക്കാൻ തുടങ്ങി എന്നും തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൊഴി ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഡ്രൈവറായ കുൽദീപ് കണ്ടക്ടർ സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ ഇവർ ബസ് കസ്റ്റഡിയിലെടുത്ത് പോലീസ് ഫോറൻസിക് പരിശോധന അടക്കം വിധേയമാക്കുമെന്നും റിപ്പോർട്ട്. കുറ്റകൃത്യം നടന്നതായും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) നോർത്ത് നിഹാരിക ഭട്ട് ഇന്ന് സ്ഥിരീകരിച്ചു. പ്രതികളിൽ ഒരാളായ സന്ദീപിന് (29) ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.
ENGLISH SUMMARY
A 16-year-old girl was reportedly gang-assaulted in a sleeper bus. The incident took place on August 4. The girl was allegedly molested by a group of people on the bus near Kashmiri Gate. The driver and conductor of the bus have been arrested in the incident. On the 4th of this month, a 16-year-old Plus One student from Uttar Pradesh was gang-raped near Kashmiri Gate in Delhi.