അമ്മയുടെ രണ്ടാം വിവാഹത്തിൽ എതിർപ്പ്; ന്യൂസിലൻഡിൽ നിന്നെത്തി 22-കാരൻ രണ്ടാനച്ഛനെ വെടിവച്ച് കൊന്നു
22-Year-Old Stepson Arrested for Gunning Down 25-Year-Old Stepfather: ഒൻപത് മാസങ്ങൾക്ക് മുൻപാണ് 49-കാരിയായ കമൽ കൗറും നവ്ജോത് സിംഗും വിവാഹിതരായത്. കമൽ കൗറിൻ്റെ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്നായിരുന്നു ഈ വിവാഹം. എന്നാൽ കമൽ കൗറിൻ്റെ മക്കളായ അവ്ദീപും ജോഗൻപ്രീത് സിംഗും വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. പിതാവിൻ്റെ മരണത്തിന് പിന്നാലെ മുന്ന് വർഷങ്ങൾക്ക് മുൻപാണ് ഇവർ ന്യൂസിലൻഡിലേക്ക് പോയത്.

പ്രതീകാത്മക ചിത്രം
റാംപൂർ: അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കടുത്ത എതിർപ്പിനെ തുടർന്ന് ഉത്തർപ്രദേശിലെ റാംപൂരിൽ 22-കാരൻ രണ്ടാനച്ഛനെ വെടിവച്ച് കൊലപ്പെടുത്തി. ന്യൂലൻഡിൽ ഒരു ഡയറി ഫാമിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് കൊലപാതകത്തിനായി നാട്ടിലെത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. 25-കാരനായ നവ്ജോത് സിംഗാണ് കൊല്ലപ്പെട്ടത്. റാം പൂരിലെ മിലാക് ഖാനം ഏരിയയിലുള്ള തൻ്റെ കാർ സർവീസ് സെൻ്ററിന് പുറത്ത് വച്ചാണ് നവ്ജോതിന് വെടിയേറ്റത്. സംഭവത്തിൽ നവ്ജോതിൻ്റെ ഭാര്യയുടെ മകനായ അവ്ജോത് സിംഗ് ബന്ധുവായ രാജൻദീപ് സിംഗ് എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ഒൻപത് മാസങ്ങൾക്ക് മുൻപാണ് 49-കാരിയായ കമൽ കൗറും നവ്ജോത് സിംഗും വിവാഹിതരായത്. കമൽ കൗറിൻ്റെ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്നായിരുന്നു ഈ വിവാഹം. എന്നാൽ കമൽ കൗറിൻ്റെ മക്കളായ അവ്ദീപും ജോഗൻപ്രീത് സിംഗും വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. പിതാവിൻ്റെ മരണത്തിന് പിന്നാലെ മുന്ന് വർഷങ്ങൾക്ക് മുൻപാണ് ഇവർ ന്യൂസിലൻഡിലേക്ക് പോയത്. കമൽ കൗറിൻ്റെ മക്കൾ നേരത്തെ നവ്ജോത് സിംഗിനെ ഭീഷണിപ്പെടുത്തിയിരുന്നതായി നവ്ജോതിൻ്റെ ഒരു ബന്ധു വെളിപ്പെടുത്തി.
Also Read: ദുർമന്ത്രവാദിയെന്ന് സംശയം; തെലങ്കാനയിൽ യുവാവ് സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു
ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നേരത്തെ പഞ്ചായത്ത് വിളിച്ചുകൂട്ടി ചർച്ചകൾ നടത്തിയിരുന്നു. കർഷകനായ നിഷാൻ സിംഗിൻ്റെ ഏക മകനാണ് കൊല്ലപ്പെട്ട നവ്ജോത് സിംഗി. ഇദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ വിഷം കഴിച്ചാണ് മരിച്ചത് എന്ന് ബന്ധുവായ ജഗ്ദീപ് ഗിൽ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ജയിലിലായ നവ്ജോത് ഒന്നര വർഷങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ശനിയാഴ്ച വൈകുന്നേരം സർവീസ് സെൻ്ററിലെത്തിയ അക്രമി സംഘം നവ്ജോതിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നെഞ്ചിൽ ഒന്നിലധികം തവണ വെടിയേറ്റ നവ്ജോതിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടൻ പൊലീസെത്തി നവ്ജോതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേസിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ അവ്ദീപിനെയും രാജൻദീപിനെയും ചോദ്യംചെയ്തുവരികയാണെന്ന് റാംപൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് സിംഗ് പറഞ്ഞു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. നവ്ജോതിൻ്റെ പിതാവിൻ്റെ പരാതിയിൽ കമൽ കൗറിൻ്റെ രണ്ട് മക്കളും ബന്ധുക്കളും ഉൾപ്പടെ എട്ട് പേർക്കെതിരെ മിലാക് ഖാനം ;പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary
Opposing his mother’s second marriage, a 22-year-old man travelled from New Zealand to UP’s Rampur and shot his 25-year-old stepfather dead. Police have arrested the stepson and a relative.