Air India Flight Fare: ഇനി പറന്നുപോകാനും പാടുപെടും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ; വിമാന ടിക്കറ്റ് നിരക്ക് കൂടും
Air India group announces phased expansion of a fuel surcharge: എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കും. ആഭ്യന്തര വിമാന സർവീസുകൾക്ക് 400 രൂപ ഇന്ധന സർചാർജ് ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ. രാജ്യാന്തര യാത്രക്കാർ നിലവിലുള്ള സർചാർജിനേക്കാൾ 10–50 ഡോളർ അധികമായി നൽകേണ്ടിവരും.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് സൂചനകള്‍. ആഭ്യന്തര വിമാന സർവീസുകൾക്ക് 400 രൂപ ഇന്ധന സർചാർജ് ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രക്കാർ നിലവിലുള്ള സർചാർജിനേക്കാൾ 10–50 ഡോളർ അധികമായി നൽകേണ്ടിവരും. വിതരണ തടസ്സങ്ങൾ കാരണം മാർച്ച് ആദ്യം മുതൽ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എടിഎഫ്) വിലയില്‍ ഗണ്യമായ വര്‍ധനവ് സംഭവിച്ചതായി എയര്‍ ഇന്ത്യ ഗ്രൂപ്പ് പ്രസ് റിലീസില്‍ വ്യക്തമാക്കി.
ഇന്ത്യയിൽ, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിൽ എടിഎഫിന്മേലുള്ള ഉയർന്ന എക്സൈസ് തീരുവയും വാറ്റും ഇത് മൂലം വര്‍ധിക്കുന്നുണ്ടെന്നും, ഇത് ചെലവ് കൂട്ടുന്നതായും എയര്‍ ഇന്ത്യ ഗ്രൂപ്പ് വ്യക്തമാക്കി. പുതിയ ഇന്ധന സർചാർജുകൾ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
ഇടയ്ക്കിടെ സർചാർജുകൾ പുനഃപരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി. മാർച്ച് 12 മുതൽ നടത്തുന്ന എല്ലാ പുതിയ ബുക്കിംഗുകൾക്കും ആഭ്യന്തര വിമാനങ്ങൾക്ക് 400 രൂപ ഇന്ധന സർചാർജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര യാത്രകളില്‍, പശ്ചിമേഷ്യൻ വിമാനങ്ങളിൽ യാത്രക്കാർ 10 ഡോളർ അധികമായി നല്‍കേണ്ടി വരും.
Also Read: Delhi-Goa Flight: ലൈറ്ററുമായി വിമാനത്തിനുള്ളിൽ, ശുചിമുറിയിൽ പുകവലി; യുവാവിനെതിരെ കേസ്
തെക്കുകിഴക്കൻ ഏഷ്യൻ റൂട്ടുകളിൽ സർചാർജ് 40 ഡോളറിൽ നിന്ന് 60 ഡോളറായും ആഫ്രിക്കൻ റൂട്ടുകളിൽ 60 ഡോളറിൽ നിന്ന് 90 ഡോളറായും വര്‍ധിക്കുമെന്നാണ് സൂചന. മാർച്ച് 18 മുതൽ യൂറോപ്പിലേക്കുള്ള വിമാനങ്ങളുടെ ഇന്ധന സർചാർജ് 100 ഡോളറിൽ നിന്ന് 125 ഡോളറായി ഉയരും.
മൂന്നാം ഘട്ടം
വടക്കേ അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള റൂട്ടുകളില്‍ ഇത് 150 ഡോളറിൽ നിന്ന് 200 ഡോളറായി വര്‍ധിക്കും. ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലാകും മൂന്നാം ഘട്ടത്തില്‍ വര്‍ധനവുണ്ടാകുക. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും.
പശ്ചിമേഷ്യയിലെ സംഘർഷമാണ് കാരണം. സംഘർഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഇന്ധന വില ഏകദേശം ഇരട്ടിയായി, ബാരലിന് 85–90 ഡോളറിൽ നിന്ന് 150 നും 200 നും ഇടയിൽ ഉയർന്നു. മറ്റ് മേഖലകളിലെ വിമാനക്കമ്പനികളും ചെലവ് വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ്, സ്കാൻഡിനേവിയയിലെ എസ്‌എഎസ്, എയർ ന്യൂസിലാൻഡ് എന്നിവ നിരക്ക് വർധനവ് പ്രഖ്യാപിച്ചു. ഹോങ്കോംഗ് എയർലൈൻസ് ഇന്ധന സർചാർജ് 35.2% വരെ വർധിപ്പിക്കുമെന്ന് വ്യക്തമാക്കി.
Air India group has announced expanded fuel surcharges on domestic and international routes, following a steep rise in jet fuel prices driven by the Gulf region’s geopolitical situation. The new fuel surcharges – also applicable to Air India Express – will be…
— Air India (@airindia) March 10, 2026