AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Assam Flood: പ്രളയക്കെടുതിയിൽ അസം! മരണസംഖ്യ 100 കടന്നു; 1.4 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ

Assam Floods Update: വീടുകളും, നദിതീരങ്ങളും, കൃഷിയിടങ്ങളും പ്രളയജലത്തില്‍ മുങ്ങിത്താഴുമ്പോള്‍, ദുരന്തമുഖത്ത് വീര്‍പ്പുമുട്ടുകയാണ് അസം. നിരവധി പേരുടെ ജീവന്‍ കവര്‍ന്ന മഹാപ്രളയത്തില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് വഴിമുട്ടിയത്. ഈ വര്‍ഷത്തെ പ്രളയത്തില്‍ ഇതുവരെ 100 പേരാണ് മരണപ്പെട്ടത്. 1.4 ലക്ഷം ആളുകള്‍ ദുരിതത്തില്‍ കഴിയുകയാണ്.

Assam Flood: പ്രളയക്കെടുതിയിൽ അസം! മരണസംഖ്യ 100 കടന്നു; 1.4 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ
അസം പ്രളയം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Aug 2026 | 07:29 AM

ഗുവാഹത്തി: വീടുകളും, നദിതീരങ്ങളും, കൃഷിയിടങ്ങളും പ്രളയജലത്തില്‍ മുങ്ങിത്താഴുമ്പോള്‍, ദുരന്തമുഖത്ത് വീര്‍പ്പുമുട്ടുകയാണ് അസം. നിരവധി പേരുടെ ജീവന്‍ കവര്‍ന്ന മഹാപ്രളയത്തില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് വഴിമുട്ടിയത്. ഈ വര്‍ഷത്തെ പ്രളയത്തില്‍ ഇതുവരെ 100 പേരാണ് മരണപ്പെട്ടത്. ഞായറാഴ്ച പുറത്തുവിട്ട ഡിസാസ്റ്റർ റിപ്പോർട്ടിംഗ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ബുള്ളറ്റിൻ വിവരങ്ങൾ അനുസരിച്ച്, മരിച്ചവരിൽ 60 പുരുഷന്മാരും 23 സ്ത്രീകളും 18 കുട്ടികളും (12 ആൺകുട്ടികളും 6 പെൺകുട്ടികളും) ഉൾപ്പെടുന്നു. 1.4 ലക്ഷം ആളുകളുടെ ജീവിതത്തെ മഹാപ്രളയം ബാധിച്ചു. 24 മണിക്കൂറിനിടെ ഗോലാഘട്ട്, കർബി ആംഗ്ലോങ് എന്നീ ജില്ലകളിൽ ഓരോരുത്തര്‍ വീതം മരിച്ചതോടെയാണ് മരണസംഖ്യ നൂറിലെത്തിയത്. ചാരായ്ദിയോ, ദരംഗ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോങ്, നാഗാഓൺ, ശിവസാഗർ എന്നീ ഏഴ് ജില്ലകളിലായി 1.4 ലക്ഷം ആളുകള്‍ ദുരിതത്തില്‍ കഴിയുകയാണ്.

ഗോലാഘട്ട് ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഗോലാഘട്ട് ജില്ലയില്‍ മാത്രം എഴുപതിനായിരത്തോളം പേരാണ് ദുരിതത്തില്‍ കഴിയുന്നത്. ശിവസാഗറില്‍ 40,000-ത്തോളം പേരെയും, ജോര്‍ഹട്ടില്‍ 16,000-ലധികം ആളുകളെയും പ്രളയം ബാധിച്ചു.

ശിവസാഗറില്‍ 49 പേരും, കാച്ചാര്‍ ജില്ലയില്‍ 22 ആളുകളും മരണപ്പെട്ടു. കരിംഗഞ്ചിൽ ഒമ്പതും ഗോലാഘട്ടിൽ എട്ടും പേർ മരിച്ചു. കൂടാതെ ധേമാജി, നഗാവോൺ, ഉദൽഗുരി, സോനിത്പൂർ, കർബി ആംഗ്ലോങ് എന്നീ ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40,000-ലേറെ വളര്‍ത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചു. ഗോലാഘട്ടിലെയും നുമലിഗഡിലെയും ധൻസിരി, ശ്രീഭൂമിയിലെ കുഷിയാറ എന്നീ നദികൾ നിലവിൽ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രളയസ്ഥിതി ഗുരുതരമായി തുടരുകയാണ്. ജലനിരപ്പ് നിരീക്ഷിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

Also Read: Chennai Weather: അയൽനാട്ടിലും മഴ തന്നെ, കാറ്റും ശക്തമാകും; കാലാവസ്ഥ മുന്നറിയിപ്പ്

നേരിയ പുരോഗതി

ശനിയാഴ്ചയെ അപേക്ഷിച്ച് സ്ഥിതിഗതികളിൽ നിലവിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. ആറ് ജില്ലകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 49,061 പേരാണ് നിലവിൽ ഈ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നതെന്ന്‌ അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രളയത്തില്‍ വിവിധ ജില്ലകളിലെ റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.

456 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൂടാതെ 11,933.46 ഹെക്ടർ കൃഷിഭൂമി നശിച്ചതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രളയബാധിതരായ ജനങ്ങൾക്കായി 710.44 ക്വിന്റൽ അരി, 127.85 ക്വിന്റൽ പരിപ്പ്, 38.34 ക്വിന്റൽ ഉപ്പ്, 3,773.7 ലിറ്റർ കടുക് എണ്ണ എന്നിവ അധികൃതർ വിതരണം ചെയ്തു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അസമിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും സാഹചര്യം വിലയിരുത്തുന്നതിനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

English Summary

The death toll in the Assam floods has reached 100. Nearly 1.4 lakh people are affected across seven districts, with Golaghat being the worst hit. Over 49,000 individuals are currently taking shelter in 125 relief camps.

Follow Us