AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Weather: അയൽനാട്ടിലും മഴ തന്നെ, കാറ്റും ശക്തമാകും; കാലാവസ്ഥ മുന്നറിയിപ്പ്

Chennai Rain Alert: തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5.8 കിലോമീറ്റർ മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ അന്തരീക്ഷ ചുഴലി നിലനിൽക്കുന്നുണ്ട് . ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. പശ്ചിമഘട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് മിതമായ മഴ ലഭിച്ചേക്കാം.

Chennai Weather: അയൽനാട്ടിലും മഴ തന്നെ, കാറ്റും ശക്തമാകും; കാലാവസ്ഥ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 09 Aug 2026 | 01:44 PM

ചെന്നൈ: തമിഴ്നാട്ടിൽ വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുന്നുണ്ട്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ മഴ നഗരവാസികൾക്ക് ചൂടിൽ നിന്ന് വലിയ ആശ്വാസം നൽകിയെങ്കിലും ഗതാഗത തടസ്സവും യാത്രാദുരിതവും സൃഷ്ടിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5.8 കിലോമീറ്റർ മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ അന്തരീക്ഷ ചുഴലി നിലനിൽക്കുന്നുണ്ട് . ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. പശ്ചിമഘട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് മിതമായ മഴ ലഭിച്ചേക്കാം.

തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്.

ALSO READ: യാത്രക്കാര്‍ക്ക് കോളടിച്ചു! ബെംഗളൂരു-വിശാഖപട്ടണം വന്ദേ ഭാരത് സ്ലീപ്പര്‍ യാഥാര്‍ഥ്യമാകും

മഴ എവിടെയെല്ലാം?

അടുത്ത രണ്ട് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10 ന്, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ ഉപരിതല കാറ്റും പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 11 ന് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം.

ചെന്നൈയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ്. നഗരത്തിലെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 35-36°C ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കുറഞ്ഞ താപനില 26-27°C ആയി തുടരാം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്ത്, മാന്നാർ ഉൾക്കടലിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്, ഓഗസ്റ്റ് 9 ന് ഇടയ്ക്കിടെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം. ബംഗാൾ ഉൾക്കടലിൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.  ആൻഡമാൻ കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത. ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കും.

ഓഗസ്റ്റ് 10 ന്, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കാം. ആൻഡമാൻ കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത. ഓഗസ്റ്റ് 10, 11 തീയതികളിൽ അറബിക്കടലിന്റെ ചില ഭാഗങ്ങളിൽ സമാനമായ ശക്തമായ കാറ്റ് ഉണ്ടായേക്കാം. ഈ സമയങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലക്കണമെന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി.

English Summary:

Tamil Nadu is expected to experience light to moderate rainfall, with Chennai witnessing showers in several parts of the city. IMD has forecast isolated rainfall across Tamil Nadu, Puducherry and Karaikal, along with strong surface winds of around 40–50 kmph in some areas.

Follow Us