Assam Floods : പ്രളയത്തിൽ വിറച്ച് ആസാം, 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
Assam Flood : ശക്തമായ മഴയിലും പ്രളയത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ആസം. പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. ശിവസാഗർ, ഗോലഘട്ട്, ചരൈദിയോ, ജോർഹട്ട്, നാഗോൺ, കാംരൂപ് എന്നീ ജില്ലകളെയാണ് പ്രളയം പ്രധാനമായും ബാധിച്ചിരിക്കുന്നത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ജൂലൈ 27 ന് രാത്രി 8 മണി വരെ 21 റവന്യൂ സർക്കിളുകളിലായി 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.
ഗുവാഹത്തി: ശക്തമായ മഴയിലും പ്രളയത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ആസാം. പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. ശിവസാഗർ, ഗോലഘട്ട്, ചരൈദിയോ, ജോർഹട്ട്, നാഗോൺ, കാംരൂപ് എന്നീ ജില്ലകളെയാണ് പ്രളയം പ്രധാനമായും ബാധിച്ചിരിക്കുന്നത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ജൂലൈ 27 ന് രാത്രി 8 മണി വരെ 21 റവന്യൂ സർക്കിളുകളിലായി 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏകദേശം നാലര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബധിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം കാർഷിക മേഖലയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഏകദേശം 37,139.52 ഹെക്ടർ കൃഷിഭൂമി പ്രളയത്തിൽ മുങ്ങി എന്നാണ് റിപ്പോർട്ടുകൾ. കന്നുകാലി മേഖലയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. കാൽ ലക്ഷത്തിലധികം കന്നുകാലികൾ ഒലിച്ചുപോയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി അസം സർക്കാർ 184 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും, ഭിന്നശേഷിക്കാരും ഉൾപ്പെടെ ആകെ 28,695 പേർ നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട് എന്നാണ് കണക്കുകൾ.
Also Read : മുംബൈയില്‍ വെള്ളം കിട്ടില്ല; 20 മണിക്കൂര്‍ ജലവിതരണം തടസപ്പെടും
വെള്ളപ്പൊക്കത്തില് ഒറ്റപ്പെട്ടുപോയി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (SDRF), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ 67 ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രളയ ബാധിത ജില്ലകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജോർഹട്ട്, ശിവസാഗർ, ചരൈദിയോ എന്നിവിടങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലാവുകയോ ഒലിച്ചുപോവുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 171 വീടുകൾ പൂർണ്ണമായും തകരുകയും 4,667 വീടുകൾക്ക് ഭാഗികമായി തകരുകയും ചെയ്തു. ശിവസാഗറിലെയും ജോർഹട്ടിലെയും നിരവധി പ്രൈമറി സ്കൂളുകളും വെള്ളത്തിനടിയിലാവുകയോ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
കാമരൂപ് മെട്രോപൊളിറ്റൻ മേഖലയിലെ ദിസ്പൂർ റവന്യൂ സർക്കിളിന് കീഴിലുള്ള ചന്ദ്മാരിയിൽ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; എന്നാൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലകളായ ശിവസാഗറിലും ഗോലഘട്ടിലും അരി, പരിപ്പ്, ഉപ്പ് എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തുവരികയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
Englism Summary
Assam is reeling under the impact of heavy rains and floods. The death toll from the floods has risen to 68. The districts primarily affected are Sivasagar, Golaghat, Charaideo, Jorhat, Nagaon, and Kamrup. According to data from the Assam State Disaster Management Authority, 631 villages across 21 revenue circles were submerged as of 8 PM on July 27.