AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Crime: ഭാര്യയ്ക്ക് അവിഹിതബന്ധം! ഹോട്ടലില്‍ മുറിയെടുത്ത് കുട്ടികളെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയില്‍

Father Kills Two Children in Five-Star Hotel, Attempts Suicide: കുട്ടികളെ കൊലപ്പെടുത്തിയ ശേഷം 40 വയസുകാരനായ എസ്ജി ഇമ്രാന്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെയും ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെടുത്തത്. പത്തും അഞ്ചും വയസുള്ള പെണ്‍കുട്ടികളുടെ മൃതദേഹം പിതാവിന് സമീപത്ത് നിന്ന് കണ്ടെത്തി.

Bengaluru Crime: ഭാര്യയ്ക്ക് അവിഹിതബന്ധം! ഹോട്ടലില്‍ മുറിയെടുത്ത് കുട്ടികളെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയില്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 11 Aug 2026 | 06:59 AM

ബെംഗളൂരു: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് കുട്ടികളെ കൊലപ്പെടുത്തി പിതാവ്. ബെംഗളൂരുവിലാണ് സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം. ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ നിന്നാണ് ഇയാളെ അത്യാസന്ന നിലയില്‍ കണ്ടെത്തിയത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം 40 വയസുകാരനായ എസ്ജി ഇമ്രാന്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെയും ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെടുത്തത്. പത്തും അഞ്ചും വയസുള്ള പെണ്‍കുട്ടികളുടെ മൃതദേഹം പിതാവിന് സമീപത്ത് നിന്ന് കണ്ടെത്തി.

ഹോട്ടലിലെ സുരക്ഷാ ജീവനക്കാര്‍ ഇമ്രാനെ ഉടന്‍ തന്നെ മണിപ്പാലിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ അരുംകൊല ചെയ്തതെന്ന് പോലീസ് പറയുന്നു.

തന്റെ കുട്ടികള്‍ ഇത്തരമൊരു അമ്മയോടൊപ്പം വളരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ അവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇമ്രാനും രണ്ട് പെണ്‍കുട്ടികളും ഹോട്ടലില്‍ മുറിയെടുക്കുന്നത്. പിറ്റേന്ന് വൈകുന്നേരം നാല് മണിയോടെ ഹോട്ടലിലെ ക്ലീനിങ് സ്റ്റാഫ് വാതിലില്‍ മുട്ടിയിട്ടും ആരും പ്രതികരിച്ചില്ല. ശേഷം ബലമായി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ ഉണ്ടായിരുന്നു. പിന്നീട് നടത്തിയ തിരച്ചില്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയില്‍ ഇമ്രാനെയും കണ്ടെത്തി, എന്ന് പോലീസ് കമ്മീഷണല്‍ ജികെ മിഥുന്‍ കുമാര്‍ പറഞ്ഞു.

Also Read: കുട്ടികളെയും പുരുഷന്മാരെയും തിരഞ്ഞുപിടിച്ചു പീഡനം; 600 ഓളം വീഡിയോകൾ ഫോണിൽ, പ്രതി പിടിയിൽ

തന്റെ കുട്ടികളെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇമ്രാന്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. കൊലപാതകത്തിനും ആത്മഹത്യ ശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ഇമ്രാന്‍ നാഗവാര സ്വദേശിയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി ഹെല്‍പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.

വാന്ദ്രേവാല ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്-9999666555 അല്ലെങ്കില്‍ help@vandrevalafoundation.com എന്ന ഇമെയില്‍ വിലാസത്തില്‍ ഇമെയില്‍ അയയ്ക്കുക
ടിസ് ഐകോള്‍- 022-25521111 (തിങ്കള്‍-ശനി: രാവിലെ 8 മുതല്‍ രാത്രി 10 വരെ)

(ശ്രദ്ധിക്കുക- ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ തൊട്ടടുത്ത മാനസികാരോഗ്യ വിദഗ്ധനെ ഉടന്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുക.)

English Summary

A shocking incident was reported at a five-star hotel in Bengaluru. A father allegedly killed his two children after booking a hotel room. The father was later hospitalised, and further investigation is underway.

Follow Us