AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Murder: ബെംഗളൂരുവില്‍ 14 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

Mother Kills 14 Year Old Daughter in Bengaluru Whitefield: വൈറ്റ്ഫീല്‍ഡിന് അടുത്തുള്ള ഇമ്മഡിഹള്ളിയിലാണ് സംഭവം. 40 വയസുകാരിയായ സുവര്‍ണയും 14 വയസുകാരിയായ മകള്‍ കാരുണ്യയുമാണ് മരിച്ചത്. കാരുണ്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Bengaluru Murder: ബെംഗളൂരുവില്‍ 14 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/The Image Bank/Getty Images
Shiji M K
Shiji M K | Updated On: 15 Apr 2026 | 09:20 AM

ബെംഗളൂരു: മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. 14 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ എന്താണ് മരണങ്ങള്‍ക്ക് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റ്ഫീല്‍ഡിന് അടുത്തുള്ള ഇമ്മഡിഹള്ളിയിലാണ് സംഭവം. 40 വയസുകാരിയായ സുവര്‍ണയും 14 വയസുകാരിയായ മകള്‍ കാരുണ്യയുമാണ് മരിച്ചത്. കാരുണ്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശേഷം തൊട്ടടുത്ത മുറിയില്‍ പോയി സുവര്‍ണ ഫാനില്‍ തുങ്ങിമരിച്ചു.

ഏറെനേരമായിട്ടും വീടിന് പുറത്തേക്ക് ആരെയും കാണാതായതോടെ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മാനസിക സമ്മര്‍ദം തുടങ്ങിയവ മരണത്തിന് കാരണമായിരുന്നിരിക്കാം എന്നാണ് പോലീസ് നിഗമനം.

Also Read: Pune Six Year Old Death: പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ബക്കറ്റിൽ മുക്കിക്കൊന്നു; മരണം ഉറപ്പാക്കാൻ തറയിലടിച്ചു

വൈറ്റ്ഫീല്‍ഡ് പോലീസും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Follow Us