Street Dog Assualt: നായയോട് കണ്ണില്ലാത്ത ക്രൂരത…! സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗിക അതിക്രമം; ബംഗളൂരുവിൽ 23കാരൻ അറസ്റ്റിൽ
Bengaluru Street Dog Assualt Case: സാരമായി പരിക്കേറ്റ നായയ്ക്ക് വൈദ്യസഹായം നൽകുന്നതിനായി അടുത്തുള്ള മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി നായയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്.

ബംഗളൂരു: തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച 23 കാരൻ അറസ്റ്റിൽ. ബംഗളൂരുവിലെ ജയനഗറിലാണ് സംഭവം. ബിഹാർ സ്വദേശിയായ ദിവസവേതനക്കാരനായ യുവാവാണ് പിടിയിലായത്. ശാലിനി ഗ്രൗണ്ടിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു പ്രാദേശിക മൃഗസംരക്ഷക പ്രവർത്തകയാണ് പോലീസിൽ പരാതി നൽകിയത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രവർത്തക പോലീസിന് കൈമാറിയിട്ടുണ്ട്.
സാരമായി പരിക്കേറ്റ നായയ്ക്ക് വൈദ്യസഹായം നൽകുന്നതിനായി അടുത്തുള്ള മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി നായയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്. തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന യുവാക്കളെ ആദ്യമായല്ല താൻ കാണുന്നതെന്നും മൃഗസംരക്ഷകയുടെ പരാതിയിൽ പറയുന്നുണ്ട്.
സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും മൃഗസ്നേഹികളും ചേർന്നാണ് പിടികൂടിയത്. ഈ മാസം ആദ്യവും സമാനമായ ഒരു സംഭവം തൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും എന്നാൽ പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതിനാൽ പിടികൂടാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു. സംഭവത്തിൽ ജയനഗർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി
ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി മന്ത്രവാദം. ദുർമന്ത്രവാദത്തിൻ്റെ ഭാഗമായാണ് കുഞ്ഞിനെ തീയുടെ മുകളിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. മന്ത്രവാദി നടത്തിയ ‘ഭൂതോച്ചാടന’ ചടങ്ങിലാണ് കുഞ്ഞിന് നേരെ അതിക്രൂരമായ പീഡനം അരങ്ങേറിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ചില ശാരീരിക അസ്വസ്ഥത പ്രകടമാക്കിയിരുന്നു.
ഇതേ തുടർന്ന് രക്ഷിതാക്കൾ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കുഞ്ഞിനെ കൊണ്ടുപോയത്. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായതായി പരാതിയിൽ പറയുന്നു. കുട്ടിയെ അദൃശ്യശക്തികൾ വേട്ടയാടുന്നുണ്ടെന്ന് പറഞ്ഞ മന്ത്രവാദി പരിഹാരം കാണണമെങ്കിൽ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കണമെന്നും പറയുകയായിരുന്നു.