ബി.ജെ.പിയിൽ വലിയ അഴിച്ചുപണി, കെ.സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

ബിജെപി ദേശീയ നേതൃത്വത്തിന് പുതിയ മുഖം. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ നേതാക്കളെ അണിനിരത്തി പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകകൾ പുറത്ത് വന്നിരുന്നു. പാർട്ടി നേതൃത്വത്തിലെ പുന സംഘടനയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കെ സുരേന്ദ്രൻ, അനിൽ ആന്റണി ദേശീയ സെക്രട്ടറിമാർ ആയി നിയമിച്ചു.

ബി.ജെ.പിയിൽ വലിയ അഴിച്ചുപണി, കെ.സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

K Surendran, Anil K Antony

Updated On: 

17 Aug 2026 | 05:44 PM

ന്യൂ ഡൽഹി : ബിജെപി ദേശീയ നേതൃത്വത്തിന് പുതിയ മുഖം. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ നേതാക്കളെ അണിനിരത്തി പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകകൾ പുറത്ത് വന്നിരുന്നു. വസുന്ധര രാജ സിന്ധ്യ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

പാർട്ടി നേതൃത്വത്തിലെ പുന സംഘടനയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കെ സുരേന്ദ്രൻ, അനിൽ ആന്റണി ദേശീയ സെക്രട്ടറിമാർ ആയി നിയമിച്ചു. അതേസമയം എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിൽ നിന്നും നീക്കുകയും ചെയ്തു.

Also Read : CM Vijay: തമിഴ്നാട്ടിലെ കർഷകർക്ക് സന്തോഷിക്കാം! വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചു. പുതുതായി ചുമതലകൾ ഏറ്റെടുത്ത എല്ലാ ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി എക്സൽ കുറിച്ചു. സംഘടനാ മികവും അനുഭവ സമ്പത്തും പുതുമയും ഊർജ്ജവും ജനകീയ അടിത്തറയും അടങ്ങിയ മികച്ചൊരു നിരയാണ് ദേശീയ നേതൃത്വ പദവിയിലേക്ക് എത്തിയിരിക്കുന്നത് എന്ന് നരേന്ദ്ര മോദി തന്റെ സന്ദേശത്തിൽ പറയുന്നു. വികസിത ഭാരതം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ പുതിയ നേതൃത്വ നിര സമർപ്പണം മനോഭാവത്തോടെ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി തന്റെ ആശംസകൾ വ്യക്തമാക്കിയിട്ടുണ്ട്. പുതിയതായി ദേശീയ നേതൃനിരയിലേക്ക് എത്തിയ ഭാരവാഹികൾക്ക് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിൽ അനുഭവസമ്പത്തും യുവത്വവും ഉൾച്ചേരുന്ന ഈ പുതിയ നിര സംഘടന പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ഉപാധ്യക്ഷന്മാരായി നിയമതരായിരിക്കുന്നവർ ചുവടെ – രാജസ്ഥാനിൽ നിന്നുള്ള വസുന്ധര രാജ സിന്ധ്യ (രാജസ്ഥാൻ), ഉത്തരാഖണ്ഡിൽ നിന്ന് തീരഥ് സിംഗ് റാവത്ത്, ഡൽഹിയിലെ രാം മാധവ്, ഒഡീഷയിലെ ബൈജയന്ത് ജയ് പാണ്ഡ, ആന്ധ്രപ്രദേശിൽ നിന്നുള്ള ഡി. പുരന്ദേശ്വരി, ഉത്തർപ്രദേശിൽ നിന്നുള്ള രേഖാ വർമ്മ, ഗുജറാത്തിലെ വർഷാബെൻ നരേന്ദ്രഭായ് ദോശി, മഹാരാഷ്ട്രയിൽ നിന്നുള്ള ഡോ. ഭാരതി പ്രവിൺ പവാർ, പഞ്ചാബിൽ നിന്നുള്ള സർദാർ മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ – മധ്യപ്രദേശ്, പ്രൊഫ. എം. നാഗരാജ – കർണാടക, പ്രൊഫ. താരീഖ് മൻസൂർ – ഉത്തർപ്രദേശ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ഡോ. മധുചന്ദ്ര കർ.

English Summary

A new look for the BJP national leadership. Reports had already surfaced regarding a party reorganization involving the induction of new leaders under National President Nitin Gadkari. Thirteen individuals, including Vasundhara Raje Scindia, have secured spots on the list of office-bearers as Vice Presidents.

Loading...
Unable to load recommendations.
Follow Us
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വില കുറയാന്‍ കാരണമെന്താണ്?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു