AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍

ingapore-Bound Cargo Vessel Carrying 24 Crew Members Sinks Off Odisha Coast: കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ വിക്ടറി സ്റ്റാര്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. ഇതിന് പിന്നാലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സഹായം ആവശ്യപ്പെട്ട് കമ്പനി അഭ്യര്‍ത്ഥന നടത്തി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും ഇന്ത്യന്‍ നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 23 Aug 2026 | 05:39 AM

ഭുവനേശ്വര്‍: ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയ്ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലിലാണ് കപ്പല്‍ മുങ്ങിയത്. ഒഡീഷ തീരത്ത് നിന്ന് 240 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. പനാമ പതാക വഹിച്ച ഓഷ്യന്‍ വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 24 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 20 പേര്‍ ചൈനീസ് പൗരന്മാരും മൂന്ന് പേര്‍ മ്യാന്മാര്‍ പൗരന്മാരും ഒരും ബംഗ്ലാദേശിയുമാണ്.

ഓഗസ്റ്റ് 20ന് രാത്രി 10.30 ഓടെയാണ് ഒഡീഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് 1,700 ഇരുമ്പയിര് വഹിച്ചുകൊണ്ട് എംവി ഓഷ്യന്‍ വിന്നര്‍ യാത്ര തിരിച്ചത്. ഒഡീഷയില്‍ നിന്ന് ഇരുമ്പയിര് കയറ്റി സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു കപ്പല്‍. എന്നാല്‍ ഓഗസ്റ്റ് 22ന് രാവിലെ 11.48 ഓടെ ശ്രീ വിജയപുരത്തെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.

കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ വിക്ടറി സ്റ്റാര്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. ഇതിന് പിന്നാലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സഹായം ആവശ്യപ്പെട്ട് കമ്പനി അഭ്യര്‍ത്ഥന നടത്തി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും ഇന്ത്യന്‍ നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവയുടെ ഭാഗമാകാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ വരദ്, അന്‍മോള്‍ എന്നിവ പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇതിനകം തന്നെ നിരവധി ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Also Read: നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും

ഇന്ത്യക്കാരുമായി പോയ കപ്പല്‍ തട്ടിയെടുത്തു

യെമനില്‍ നിന്നും സൊമാലിയയില്‍ നിന്നും പുറപ്പെട്ട രണ്ട് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി ഷിപ്പിങ് മന്ത്രാലയം. 22 ഇന്ത്യന്‍ പൗരന്മാരുമായി സഞ്ചരിച്ച രണ്ട് വാണിജ്യ കപ്പലുകളാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് 20ന് യെമന്‍ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഏദന്‍ ഉള്‍ക്കടലില്‍ വെച്ചാണ് ഒരു കപ്പല്‍ ആക്രമണത്തിന് ഇരയായത്. ഈ കപ്പലില്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ ഉണ്ടായിരുന്നു. എറിത്രിയ പതാകയുമായി സഞ്ചരിച്ച എംടി സിബു 1 എന്ന എണ്ണ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്.

ഓഗസ്റ്റ് 17നാണ് മറ്റൊരു കപ്പല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. സൊമാലിയയിലെ പുന്റ്‌ലാന്‍ഡ് തീരത്ത് ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 ജീവനക്കാരുമായി പോയ കാമറൂണ്‍ പതാക വഹിച്ച കപ്പലായിരുന്നു ഇത്. എന്നാല്‍ ഈ രണ്ട് കപ്പലിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

തുര്‍ക്കി ആയുധങ്ങള്‍ കൊണ്ടുപോകുകയായിരുന്ന കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. പുന്റ്‌ലാന്റിലെ എയ്ല്‍ ജില്ലയിലെ മറായയില്‍ നിന്ന് ഏകദേശം മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പല്‍ ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

English Summary

A cargo ship carrying 24 crew members and heading to Singapore sank off the Odisha coast. The incident has raised concerns about the safety of those on board, with further details awaited. Authorities are expected to continue rescue and investigation efforts.

Follow Us