AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും

Preacher gets death sentence in Tamil Nadu: 2022-ൽ ആണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയിരുന്ന തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരിയെ പള്ളിക്കുസമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടി മാതാവിനോട് വിവരം പറയുകയും, തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിക്കുകയും ചെയ്തു.

നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
Preacher Gets Death Sentence In Tamil NaduImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 22 Aug 2026 | 02:56 PM

മധുര: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് തൂക്കുകയർ. തിരുനെൽവേലി തേവർകുളം സ്വദേശി എസ്. അബ്രഹാമിനെ(47)യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമേ ഇയാൾക്ക് 40 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരകളായ നാല് പെൺകുട്ടികൾക്കും പത്തു ലക്ഷം വീതം നഷ്ടപരിഹാരം നൽകാനാണ് ജഡ്ജി സുരേഷ്‌കുമാർ വിധിച്ചിരിക്കുന്നത്. സഭയുടെ കീഴിലുള്ള പള്ളിയിൽ സംഗീതവും ബൈബിളും പഠിപ്പിക്കാനെന്ന വ്യാജേന കുട്ടികളെ വിജനമായ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നത്.

2022-ൽ ആണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയിരുന്ന തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരിയെ പള്ളിക്കുസമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടി മാതാവിനോട് വിവരം പറയുകയും, തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിക്കുകയും ചെയ്തു.

Also Read: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു

തുടർന്നുള്ള അന്വേഷണത്തിൽ പള്ളിയിൽ മ്യൂസിക് പഠിക്കാൻപോയിരുന്ന മറ്റു മൂന്നു പെൺകുട്ടികളെയും അബ്രഹാം പീഡിപ്പിച്ചതായി അറിഞ്ഞു. ഒരേ കുടുംബത്തിൽപ്പെട്ട 11, 12 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായതായി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. വിവരം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് പ്രതി പിടിയിലായത്.

കോവിഡ് ലോക്ക്ഡൗൺ കാലമായ 2020 മുതൽ ആരംഭിച്ച അതിക്രമം 2022 വരെ തുടർന്നു എന്ന് പിന്നീട് അ‌ന്വേഷണത്തിൽ കണ്ടെത്തി. എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 2022-ൽ തന്നെ പ്രതി അ‌റസ്റ്റിലായെങ്കിലും കേസ് ഏറെക്കാലം കേസ് മന്ദഗതിയിലായിരുന്നു. 2026-ൽ തിരുനെൽവേലി പോലീസ് കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകൾ വേഗത്തിലാക്കാൻ ‘കേസ് ഓഫീസർ’ പദ്ധതി ആരംഭിച്ചതോടെയാണ് വിചാരണയ്ക്ക് വേഗം കൂടിയത്.

അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തതോടെ ആറു മാസത്തിനുള്ളിൽ അ‌ന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു, വിചാരണയും പൂർത്തിയാക്കി ശിക്ഷയും വിധിക്കുകയായിരുന്നു. മെഡിക്കൽ തെളിവുകളും ഇരകളുടെയും സാക്ഷികളുടെയും മൊഴികളും കൃത്യമായി ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചു.

പീഡനത്തിന് ഇരയായ നാലു പെൺകുട്ടികളും രക്ഷിതാക്കളും കോടതിയിൽ കൃത്യമായി മൊഴി നൽകിയത് ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായി. കുറ്റം തെളിയിക്കപ്പെട്ടതോടെ നാല് കേസുകളിലും പ്രത്യേകം പ്രത്യേകം വധശിക്ഷകളാണ് വിധിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ കേസിന് ഉണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് ഹാജരായത്.

English Summary

Evangelical preacher hanged in the case of sexually assaulting four minor girls. The Tirunelveli POCSO Special Court found S. Abraham (47) of Thevarkulam, Tirunelveli guilty and sentenced him to death. In addition to this, he has been fined Rs 40 lakh. Judge Suresh Kumar has ordered the four victims to pay Rs 10 lakh as compensation.

Follow Us