AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Diesel-Fuel Export Duties Hiked; തിരിച്ചടി! ഡീസലിൻ്റെയും വിമാന ഇന്ധനത്തിൻ്റെയും കയറ്റുമതി തീരുവ വർധിപ്പിച്ച് കേന്ദ്രം

Export Duty On Diesel And Jet Fuel: ഡീസലിൻ്റെ സ്പെഷൽ അഡീഷണൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, വിമാന ഇന്ധനത്തിൻ്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി. അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ലാതെ തുടരുകയാണ്.

Diesel-Fuel Export Duties Hiked; തിരിച്ചടി! ഡീസലിൻ്റെയും വിമാന ഇന്ധനത്തിൻ്റെയും കയറ്റുമതി തീരുവ വർധിപ്പിച്ച് കേന്ദ്രം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 29 Apr 2026 | 02:30 PM

ന്യൂഡൽഹി: ഡീസലിൻ്റെ കയറ്റുമതി തീരുവയും എക്സൈസ് (Raises Export Duty On Diesel) തീരുവയും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസലിൻ്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് വർദ്ധിപ്പിച്ചത്. ഡീസലിൻ്റെ സ്പെഷൽ അഡീഷണൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ALSO READ: പാര്‍ലമെന്റ് വളപ്പില്‍ രാഹുലിനോട് കുശലം പറഞ്ഞ് മോദി; വീഡിയോ വൈറല്‍

അതേസമയം, വിമാന ഇന്ധനത്തിൻ്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി. അതേസമയം, പെട്രോളിൻ്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യാന്തര വിപണിയിലെ എണ്ണ വിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുകയും സർക്കാരിന്റെ വരുമാനം വർധിപ്പി‌ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. കഴിഞ്ഞ മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസമായി എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. എന്നാൽ പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വർധിച്ചിരിക്കുകയാണ്.

കയറ്റുമതി തീരുവ വർദ്ധിപ്പിച്ചതോടെ എണ്ണക്കമ്പനികൾ വിദേശത്തേക്ക് ഇന്ധനം അയക്കുന്നത് കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇതോടെ ആഭ്യന്തര വിപണിയിൽ കൂടുതൽ ഇന്ധനം ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായേക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഈ നീക്കം സഹായിക്കും.

വിമാന ഇന്ധനത്തിന്റെ തീരുവ വർദ്ധിപ്പിച്ചത് വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചേക്കാം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വർദ്ധിക്കുന്നത് വഴി വിമാനയാത്രാ നിരക്കുകളിൽ നേരിയ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ പെട്രോൾ തീരുവയിൽ മാറ്റമില്ലാത്തത് ഈ മേഖലയിൽ ഉടനടി പ്രതിസന്ധികളുണ്ടാക്കില്ലെന്ന് തന്നെ കരുതാം.

 

Follow Us