Modi-Rahul: പാര്‍ലമെന്റ് വളപ്പില്‍ രാഹുലിനോട് കുശലം പറഞ്ഞ് മോദി; വീഡിയോ വൈറല്‍
Narendra Modi-Rahul Gandhi Viral Conversation: പാര്‍ലമെന്റ് വളപ്പില്‍ രാഹുല്‍ ഗാന്ധിയുമായി സംഭാഷണത്തിലേര്‍പ്പെട്ട് നരേന്ദ്ര മോദി. ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മവാർഷിക ദിനമായ ഇന്ന് പുഷ്പാര്‍ച്ചന നടത്താനാണ് നേതാക്കള്‍ പാർലമെന്റ് വളപ്പിലെ പ്രേരണ സ്ഥലിലെത്തിയത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി സംഭാഷണത്തിലേര്‍പ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷിക ദിനമായ ഇന്ന് പുഷ്പാര്‍ച്ചന നടത്താനാണ് നേതാക്കള്‍ പാർലമെന്റ് വളപ്പിലെ പ്രേരണ സ്ഥലിലെത്തിയത്.
പ്രധാനമന്ത്രി കാറില്‍ നിന്ന് ഇറങ്ങുന്നതും കാത്ത് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി ജെപി നദ്ദ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തുടങ്ങിയവർ അവിടെ നില്‍പുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ മോദി കൈകൂപ്പി അഭിവാദ്യം ചെയ്തു.
Also Read: Naxalism: 50 വർഷത്തെ പോരാട്ടം, ഇന്ത്യയിൽ നക്സലിസം അവസാനിച്ചു, കേന്ദ്രത്തിന്റെ ചരിത്ര പ്രഖ്യാപനം!
തുടര്‍ന്ന് തിരികെയെത്തി രാഹുലുമായി മോദി അല്‍പനേരം സംസാരിച്ചു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും, ഇരുനേതാക്കളും നടത്തിയ സംഭാഷണത്തെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നായിരുന്നു പല കമന്റുകളും.
വീഡിയോ കാണാം
#WATCH | Delhi: Prime Minister Narendra Modi arrives at Prerna Sthal on the Parliament premises to pay a floral tribute to Mahatma Jyotiba Phule on his 200th birth anniversary today.
Lok Sabha Speaker Om Birla, Lok Sabha LoP Rahul Gandhi, Union Minister Arjun Ram Meghwal, former… pic.twitter.com/QexqUVky1Z
— ANI (@ANI) April 11, 2026