Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
India and China Resume High-Level Border Talks: ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിങിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിനിധി തല ചര്‍ച്ചകള്‍ക്കായി അദ്ദേഹം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും.
ന്യൂഡല്‍ഹി/ബീജിങ്: ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിങിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിനിധി തല ചര്‍ച്ചകള്‍ക്കായി അദ്ദേഹം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. വാങ് യിയുടെ ക്ഷണപ്രകാരമാണ് ഡോവൽ ബീജിങിൽ എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബന്ധം ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് നിർണായക ചർച്ചകൾ നടക്കുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുക, നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുക തുടങ്ങിയവയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യങ്ങള്‍. ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
അതിര്‍ത്തിയിലെ തര്‍ക്കം
ഇന്ത്യയും ചൈനയും ഏകദേശം 3,500 കിലോമീറ്റർ തർക്ക അതിർത്തി പങ്കിടുന്നു. 2020-ൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ സൈനിക ഏറ്റുമുട്ടലിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളഷായി. പിന്നീട് ബന്ധം സാധാരണ നിലയിലാക്കാന്‍ ഇരുരാജ്യങ്ങളും പലവട്ടം ചര്‍ച്ച നടത്തി.
കഴിഞ്ഞ ജൂണിൽ ന്യൂഡൽഹിയിൽ നടന്ന ബ്രിക്ക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനിടെ അജിത് ഡോവലും വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്ക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഷി ജിൻപിങ് പങ്കെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംഭവിച്ചാൽ ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങും അവസാനമായി നേരിട്ട് കണ്ടത് 2025 ഓഗസ്റ്റിൽ ചൈനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു.
Also Read: മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു; തന്ത്രപ്രധാന കൂട്ടുകെട്ട് ഉറപ്പിച്ച് ഇന്ത്യയും ഇസ്രായേലും
സുസ്ഥിരമായ ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും ധാരണയും വര്‍ധിപ്പിക്കുമെന്ന് അജിത് ജോവല്‍ പറഞ്ഞതായും, ചര്‍ച്ചകള്‍ ഭാവി കാഴ്ചപ്പാടോടു കൂടിയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ഉച്ചകോടികളുടെ ഇടവേളകളിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിങും തമ്മിൽ നടത്തിയ തുടർച്ചയായ കൂടിക്കാഴ്ചകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങൾ. കഴിഞ്ഞ വർഷം ടിയാഞ്ചിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ, 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധത്തിലുണ്ടായ പോസിറ്റീവ് ചലനങ്ങളെയും സ്ഥിരതയുള്ള പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തിരുന്നു.
കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കൽ, നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കൽ, ചൈനീസ് പൗരന്മാർക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തൽ തുടങ്ങിയ നടപടികൾ ഇരുപക്ഷവും സ്വീകരിച്ചിട്ടുണ്ടെങ്കിലും, നിയന്ത്രണരേഖയില്‍ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുന്ന കാര്യത്തിൽ ഇനിയും മുന്നേറ്റമുണ്ടായിട്ടില്ല.
English Summary
NSA Ajit Doval arrived in Beijing for the 25th round of Special Representatives’ talks with Chinese Foreign Minister Wang Yi. The discussions focus on resolving long-standing border issues and maintaining peace along the Line of Actual Control.