Chennai Metro: ഐടി ജീവനക്കാർക്ക് ആശ്വാസം, വൻ പദ്ധതിയുമായി ചെന്നൈ മെട്രോ; യാത്രാസമയം പകുതിയാകും!
Chennai Metro Updates: പരന്തൂരിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്പോകുന്നത്. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി മുതൽ സുങ്കുവെർച്ചത്രം വരെയുള്ള 27.9 കിലോമീറ്റർ മെട്രോ പാതയുടെ ആദ്യഘട്ട നിർമ്മാണത്തിനുള്ള അനുമതി പ്രക്രിയകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.
ചെന്നൈ മെട്രോ ഇടനാഴി-4ന്റെ വികസന പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. പരന്തൂരിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്പോകുന്നത്. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി മുതൽ സുങ്കുവെർച്ചത്രം വരെയുള്ള 27.9 കിലോമീറ്റർ മെട്രോ പാതയുടെ ആദ്യഘട്ട നിർമ്മാണത്തിനുള്ള അനുമതി പ്രക്രിയകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.
പൂനമല്ലി-സുങ്കുവെർച്ചത്രം പാത
8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി-സുങ്കുവെർച്ചത്രം എലിവേറ്റഡ് ഇടനാഴിയിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ശ്രീപെരുമ്പത്തൂർ വ്യാവസായിക മേഖല, കുതമ്പാക്കം ബസ് ടെർമിനസ്, സമീപത്തെ ജനവാസ മേഖലകൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
വിമാനത്താവളത്തിന് തടസ്സമെന്ത്?
ആദ്യം പൂനമല്ലി മുതൽ പരന്തൂർ വരെ 52.94 കിലോമീറ്റർ നീളത്തിൽ വിമാനത്താവള കണക്റ്റിവിറ്റിക്കായാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്, എന്നാൽ, ആദ്യഘട്ടമായി സുങ്കുവെർച്ചത്രം വരെയുള്ള പാത വേഗത്തിൽ പൂർത്തിയാക്കാനാണ് സിഎംആർഎൽ ലക്ഷ്യമിടുന്നത്. പരന്തൂർ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പ് തമിഴ്‌നാട് സർക്കാർ പുനഃപരിശോധിക്കുന്നതിനാലാണ് ഈ ഘട്ടത്തിൽ തടസ്സം നേരിട്ടത്.
ALSO READ: തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നു, സ്മാർട്ടാകാൻ HMRL
എന്നാൽ സുങ്കുവെർച്ചത്രം വരെയുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ ശ്രീപെരുമ്പത്തൂർ ഐടി-വ്യവസായ പാർക്കുകളിലെ ജീവനക്കാർക്കും അനുബന്ധ പ്രദേശങ്ങളിലുള്ളവർക്കും യാത്രാദുരിതത്തിന് വലിയ പരിഹാരമാകും. നിലവിൽ എയർപോർട്ട് – കിലാമ്പാക്കം, കോയമ്പേട് – ആവഡി, പൂനമല്ലി – സുങ്കുവെർച്ചത്രം എന്നീ മൂന്ന് പ്രധാന മെട്രോ വികസന നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്.
ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി
ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. പരിശോധനയുടെ ഭാഗമായി പോരൂരിൽ നിന്ന് പൂനമല്ലി ബൈപാസ് വരെയുള്ള റൂട്ടിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിലും അദ്ദേഹം പങ്കാളിയായി. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്.
നന്ദനത്തുള്ള ചെന്നൈ മെട്രോ റെയിൽ ആസ്ഥാനത്തെത്തിയ വിജയ്, ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിച്ചു. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതികളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. നിലവിലുള്ള മെട്രോ പാതയ്ക്ക് മുകളിലൂടെ 101 അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ പാത മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടു. കൺസ്ട്രക്ഷൻ ലിഫ്റ്റിൽ കയറി നിർമ്മാണ നിലവാരവും പരിശോധിച്ചിരുന്നു.
പോരൂർ മെട്രോ സ്റ്റേഷനിൽ നിന്ന് പൂനമല്ലി വരെയുള്ള റൂട്ടിലെ സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും അദ്ദേഹം വിലയിരുത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ആദ്യം തുറന്നുകൊടുക്കുക ഈ പൂനമല്ലി ബൈപാസ് – വടപളനി പാതയായിരിക്കും.
English Summary:
Chennai Metro Rail Limited is moving ahead with its proposed 27.9-km elevated metro extension from Poonamallee to Sunguvarchatram, despite uncertainty surrounding the proposed Parandur greenfield airport. Estimated to cost Rs 8,779 crore, the project is being pursued as the first phase of the larger 52.94-km Poonamallee–Parandur corridor, with central government approval currently under process.