AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: വരുമാനം വർദ്ധിപ്പിക്കാൻ ചെന്നൈ മെട്രോ; അരുംപാക്കം സ്റ്റേഷനിൽ പുത്തൻ പദ്ധതി

Commercial Hub and Multi-Level Parking Planned at Arumbakkam Metro Station: ജവാഹർലാൽ നെഹ്‌റു റോഡിൽ, അരുമ്പാക്കം മെട്രോ സ്റ്റേഷന് പിന്നിലുള്ള 17,872 ചതുരശ്ര അടി സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. പദ്ധതിക്കായി സി.എം.ആർ.എൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കരാർ നൽകിക്കഴിഞ്ഞാൽ ഏകദേശം രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Chennai Metro: വരുമാനം വർദ്ധിപ്പിക്കാൻ ചെന്നൈ മെട്രോ; അരുംപാക്കം സ്റ്റേഷനിൽ പുത്തൻ പദ്ധതി
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 18 Sep 2026 | 08:45 AM

ചെന്നൈ: വരുമാനം വർദ്ധിപ്പിക്കാനുള്ള ഭാഗമായി പുത്തൻ പദ്ധതിയുമായി ചെന്നൈ മെട്രോ. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അരുമ്പാക്കം മെട്രോ സ്റ്റേഷന് സമീപം ഏഴുനിലകളുള്ള വാണിജ്യ സമുച്ചയം നിർമ്മിക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതിയിടുകയാണ്. ജവാഹർലാൽ നെഹ്‌റു റോഡിൽ, അരുമ്പാക്കം മെട്രോ സ്റ്റേഷന് പിന്നിലുള്ള 17,872 ചതുരശ്ര അടി സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. പദ്ധതിക്കായി സി.എം.ആർ.എൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കരാർ നൽകിക്കഴിഞ്ഞാൽ ഏകദേശം രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഏകദേശം 34,206 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ബേസ്‌മെന്റ്, സ്റ്റിൽറ്റ് ഫ്ലോർ, ഏഴ് മുകൾ നിലകൾ എന്നിവയുണ്ടാകുമെന്നാണ് വിവരം. മുകളിലത്തെ ഏഴ് നിലകളിൽ നാലെണ്ണം റീട്ടെയിൽ ഷോപ്പുകൾ, ഭക്ഷണശാലകൾ എന്നിവയ്ക്കായി മാറ്റിവെക്കും. ബാക്കി മൂന്ന് നിലകൾ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. വാഹനം പാർക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്ലോറിലുമായി 4 ലെവലുകളുള്ള ഓട്ടോമേറ്റഡ് മെക്കാനിക്കൽ പാർക്കിംഗ് സംവിധാനം ഒരുക്കും.  ലിഫ്റ്റുകൾ, എച്ച്.വി.എ.സി സിസ്റ്റം, അത്യാധുനിക ലൈറ്റിംഗ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: കാത്തിരിപ്പ് ഡിസംബര്‍ വരെ മാത്രം! ഡൽഹി മെട്രോ ഗോൾഡൻ ലൈൻ ആദ്യഘട്ടം തുറക്കാൻ ഒരുങ്ങുന്നു

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി കോറിഡോർ 3, 4, 5 എന്നിവയിലുടനീളം 12 ലക്ഷത്തോളം ചതുരശ്ര അടി വാണിജ്യ സ്ഥലം വികസിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിത്. ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ലഭിക്കുന്ന വരുമാനം കൊണ്ട് മെട്രോയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ആലന്തൂർ, സൈദാപേട്ട്, ഈക്കാട്ടുതാങ്കൽ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയിലുള്ള കൊമേഴ്‌സ്യൽ കേന്ദ്രങ്ങൾ ഉയരുന്നുണ്ട്. അരുമ്പാക്കത്തെ പുതിയ കേന്ദ്രം പ്രദേശത്തെ യാത്രാസൗകര്യവും കച്ചവട സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3 പുതിയ മെട്രോ ഇടനാഴികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. മാധവരം, പെരമ്പൂർ, നുങ്കംപാക്കം, അടയാർ, പെരുങ്കുടി, തരമണി, ഷോളിംഗനല്ലൂർ, സിപ്കോട്ട് എന്നിവിടങ്ങളിലൂടെയാണ് കോറിഡോർ 3 കടന്നുപോകുന്നത്. കോറിഡോർ 4 ലൈറ്റ്‌ഹൗസ് മുതൽ പൂന്തമല്ലി വരെ, കോറിഡോർ 5 മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുമാണ്.

English Summary:

Chennai Metro Rail Limited is planning to construct a seven-storey commercial complex near Arumbakkam Metro station as part of its strategy to generate additional non-fare revenue by commercially developing Metro-owned land. The project will be built on around 17,872 sq ft of land behind the station along Jawaharlal Nehru Road, with a total built-up area of approximately 34,206 sq ft.

Follow Us