AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ ആദ്യ ടിറ്റഗഢ് ട്രെയിൻ; സർവീസ് തുടങ്ങി

Bengaluru Metro Inducts First Titagarh CRRC Train on Green Line: ടിറ്റാഗഢ് റെയില്‍ സിസ്റ്റംസും ചൈന റെയില്‍വേ റോളിങ് സ്റ്റോക്ക് കോര്‍പ്പറേഷനും ചേര്‍ന്നാണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ആദ്യ ട്രെയിന്‍ സെപ്റ്റംബര്‍ 14ന് ഗ്രീന്‍ ലൈനില്‍ ഉള്‍പ്പെടുത്തിയതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) അധികൃതര്‍ അറിയിച്ചു. രണ്ട് ട്രെയിനുകള്‍ കൂടി ഉടന്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.

Namma Metro: ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ ആദ്യ ടിറ്റഗഢ് ട്രെയിൻ; സർവീസ് തുടങ്ങി
പ്രതീകാത്മക ചിത്രം Image Credit source: Naufal MQ/Moment/Getty Images
Shiji M K
Shiji M K | Published: 18 Sep 2026 | 09:19 AM

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ പുതിയ ടിറ്റാഗഢ്-സിആര്‍ആര്‍സി ട്രെയിന്‍ സര്‍വീസിനായി എത്തി. മഡവര മുതല്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വരെയുള്ള 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രീന്‍ ലൈനിലാണ് പുതിയ ട്രെയിന്‍ ഉള്‍പ്പെടുത്തിയത്. നിലവിലുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനും മെട്രോയുടെ ട്രെയിന്‍ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ ട്രെയിനുകളുടെ വരവ്. ആറ് കോച്ചുകളുള്ള ട്രെയിനാണിത്.

ടിറ്റാഗഢ് റെയില്‍ സിസ്റ്റംസും ചൈന റെയില്‍വേ റോളിങ് സ്റ്റോക്ക് കോര്‍പ്പറേഷനും ചേര്‍ന്നാണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ആദ്യ ട്രെയിന്‍ സെപ്റ്റംബര്‍ 14ന് ഗ്രീന്‍ ലൈനില്‍ ഉള്‍പ്പെടുത്തിയതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) അധികൃതര്‍ അറിയിച്ചു. രണ്ട് ട്രെയിനുകള്‍ കൂടി ഉടന്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. എന്നാല്‍ പുതിയ ട്രെയിനുകളുടെ വരവ് ഉടന്‍ തന്നെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയോ യാത്രക്കാര്‍ക്ക് കാത്തിരിപ്പ് സമയം കുറയയ്ക്കുകയോ ചെയ്യില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ള ട്രെയിനുകള്‍ ഘട്ടംഘട്ടമായി അറ്റകുറ്റപ്പണിക്ക് മാറ്റുന്നതിനാണ് പുതിയ ട്രെയിനുകള്‍ ആദ്യം ഉപയോഗിക്കുക. വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ പത്ത് ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് സമഗ്രമായ അറ്റകുറ്റപ്പണി ആവശ്യമാണ്. ഓരോ ട്രെയിന്‍സെറ്റും ഏകദേശം 15 ദിവസത്തോളം അറ്റകുറ്റപ്പണിക്കായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തും.

മെട്രോ ട്രെയിനുകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇത്തരം ഇടക്കാല അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. വര്‍ഷങ്ങളായുള്ള തുടര്‍ച്ചയായ സര്‍വീസുകള്‍ കാരണം ഉപകരണങ്ങള്‍ക്കും മറ്റ് ഘടകങ്ങള്‍ക്കും ഉണ്ടാകുന്ന തേയ്മാനം പരിശോധിക്കുകയും ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യും. പുതിയ ട്രെയിനുകള്‍ ലഭ്യമാകുന്നതോടെ പഴയ ട്രെയിനുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ച് ഈ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാണ് ബെംഗളൂരു മെട്രോയുടെ പദ്ധതി.

Also Read: Namma Metro: നമ്മ മെട്രോയില്‍ തിരക്ക് കുറയുന്നു! സര്‍വീസിന് പുതിയ ട്രെയിനുകള്‍ ഉടനെത്തും

ഇനിയും ട്രെയിനുകള്‍ വരും

ഗ്രീന്‍ ലൈനില്‍ ആകെ 21 പുതിയ ആറ് കോച്ച് ടിറ്റാഗഢ്-സിആര്‍ആര്‍സി ട്രെയിനുകളാണ് വരുന്നത്. 2027ന്റെ രണ്ടാം പാദത്തോടെ മുഴുവന്‍ ട്രെയിനുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാക്കിയുള്ള 20 ട്രെയിന്‍സെറ്റുകളുടെ നിര്‍മാണം പശ്ചിമ ബംഗാളിലെ ടിറ്റാഗഢ് റെയില്‍ സിസ്റ്റംസിന്റെ ഉത്തര്‍പാറയിലെ നിര്‍മാണശാലയില്‍ നടക്കുന്നുണ്ട്.

പുതിയ ട്രെയിനുകള്‍ ഗ്രീന്‍ ലൈനില്‍ മാത്രമായി വിന്യസിക്കുന്നതോടെ നിലവില്‍ ഈ പാതയില്‍ സര്‍വീസ് നടത്തുന്ന 17 ബെമല്‍ ട്രെയിന്‍സെറ്റുകള്‍ ഘട്ടംഘട്ടമായി പര്‍പ്പിള്‍ ലൈനിലേക്ക് മാറ്റും. ചല്ലഘട്ട മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള പര്‍പ്പിള്‍ ലൈനിലാണ് നിലവില്‍ യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത്. അതിനാല്‍ ബെമല്‍ ട്രെയിനുകള്‍ പര്‍പ്പിള്‍ ലൈനിലേക്ക് മാറ്റുന്നത് അവിടത്തെ ട്രെയിന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

English Summary

Bengaluru Metro has inducted its first Titagarh CRRC train on the Green Line. The new train is part of a larger plan to support maintenance and improve train availability across the metro network.

Follow Us