AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ലഡാക്ക് യാത്രയ്ക്ക് മറ്റൊരു കാരണം കൂടി; അതിശയിപ്പിക്കാൻ ‘ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂന്തോട്ടങ്ങൾ’

Ladakh Opens the World's Highest Altitude Flower Gardens: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ലഡാക് ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് വ്യാഴാഴ്ച ഈ പൂന്തോട്ടങ്ങൾ നാടിന് സമർപ്പിച്ചത്. ലോക്കത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇരട്ട പൂന്തോട്ടങ്ങൾ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും

ലഡാക്ക് യാത്രയ്ക്ക് മറ്റൊരു കാരണം കൂടി; അതിശയിപ്പിക്കാൻ ‘ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂന്തോട്ടങ്ങൾ’
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 18 Sep 2026 | 08:25 AM

ലഡാക്ക്: സമുദ്ര നിരപ്പിൽ നിന്നും 10,600 അടി ഉയരത്തിൽ ലഡാക്കിലെ മല നിരകൾക്കിടയിൽ ഇപ്പോൾ വർണങ്ങളുടെ ഉത്സവമാണ്. മഞ്ഞയും വെള്ളയും, ചുവപ്പും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന 25 ലക്ഷം പൂക്കളാണ് ഈ തരിശ് ഭൂമിയിയെ അക്ഷരാർത്ഥത്തിൽ സ്വർഗമാക്കി മാറ്റുന്നത്. ലഡാക്കിലെ ചോഗ്ലംസാർ, സ്റ്റാക്ന എന്നീ പ്രദേശങ്ങളിലായി 40 ഏക്കറിൽ പരന്നു കിടക്കുന്ന ഈ സ്വപ്നതുല്യമായ പൂന്തോട്ടം ഏത് സഞ്ചാരിയെയും അത്ഭുതപ്പെടുത്തും. 24 ലക്ഷം ലിലിയം പൂക്കളും ഒരു ലക്ഷം ഗ്ലാഡിയോലസ് പൂക്കളുമാണ് ഇവിടെ വർണ്ണ വിസ്മയം തീർക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ലഡാക് ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് വ്യാഴാഴ്ച ഈ പൂന്തോട്ടങ്ങൾ നാടിന് സമർപ്പിച്ചത്. ലോക്കത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇരട്ട പൂന്തോട്ടങ്ങൾ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസായി ഈടാക്കുക. ഈ തുക പുന്തോട്ടങ്ങലുടെ തുടർന്നുള്ള പരിപാലനത്തിനായി തന്നെ ഉപയോഗിക്കും.

Also Read:  Lakshadweep Trip Cost: വെറും 25,000 രൂപയ്ക്ക് ലക്ഷദ്വീപ് പോയിവരാം; യാത്ര പ്ലാന്‍ ചെയ്യേണ്ടത് ഇങ്ങനെ

വെറും രണ്ട് മാസങ്ങൾകൊണ്ടാണ് ചോംഗ്ലംസാറിലെ പൂന്തോട്ടം പൂർണസജ്ജമാക്കിയത് എന്ന് അധികൃതർ പറയുന്നു. ജൂലൈ 16-ന് തന്നെ ഇവിടെ പൂച്ചെടികൾ നട്ടുതുടങ്ങിയിരുന്നു. രണ്ട് മാസത്തിന് ശേഷം സെപ്റ്റംബർ ആദ്യ വാരത്തോടെ തന്നെ പൂക്കൾ വിരിഞ്ഞു തുടങ്ങി. അതേസമയം സ്റ്റാക്നയിൽ ആഗസ്റ്റ് മാസം മുതലാണ് കൃഷി ആരംഭിച്ചത്. ഏകദേശം 14 ലക്ഷത്തോളം ലിലിയം ചെടികളാണ് ഇവിടെ നട്ടിരിക്കുന്നത്. ഒക്ടോബർ അവസാനത്തൊടെ ഇവിടെയും പൂക്കൾ വിരിഞ്ഞ് തുടങ്ങും.

ലഡാക്കിലെ കാർഷിക മേഖലയിൽ വൈവിദ്യവൽക്കരണം കൊണ്ടുവരിക എന്നതും വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതും ഈ പദ്ധതിയിയുടെ ലക്ഷ്യമാണ്. മൊത്ത വ്യാപാര വിപണികളിൽ ഒരു ലിലിയം പൂവിന് 60 രൂപ മുതൽ 70 രൂപ വരെ വില ലഭികും. ഇത് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുതിയ പദ്ധതി വിജയിച്ചാൽ ലഡാക്കിൻ്റെ മറ്റു പ്രദേശങ്ങക്കിളിലേക്കും കൃഷി വ്യാപിപ്പിക്കും. കർഷകർക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു കേന്ദ്രമായി കൂടി ചോഗ്ലംസാർ പുഷ്പതോട്ടം പ്രവർത്തിക്കും. ആദ്യ വർഷം കൃഷി വകുപ്പിൻ്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ നടത്തുന്ന കൃഷിയുടെ ചുമതല പിന്നീട് സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കും കൈമാറാനാണ് തീരുമാനം.

English Summary

Ladakh has opened the world’s highest twin flower fields at 10,600 feet, featuring over 2.5 million blooms. Spread across 40 acres, this initiative boosts tourism, local agriculture, and farmer empowerment.

Follow Us