Chennai Metro : പൂനമല്ലി-വടപളനി സമയക്രമം പ്രഖ്യാപിച്ചു; ഓരോ പത്ത് മിനിറ്റിലും സർവീസ് നടത്തും
Chennai Metro Poonamalle-Vadapalani Service Time, Stops And Rate : നാളെ ഒക്ടോബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടമായ പൂനമല്ലി-വടപളനി സർവീസ് ഉദ്ഘാടനം ചെയ്യും. വടപളനിയിൽ നിന്നും പൂനമല്ലയിലേക്ക് 15 കിലോമീറ്റർ ദൈർഘ്യമാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്.

Chennai Metro
ചെന്നൈ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചെന്നൈ മെട്രോയുടെ പൂനമല്ലി-വടപളനി പാതയിലെ സർവീസ് നാളെ തുടക്കം കുറിക്കുന്നു. നാളെ ഒക്ടോബർ 11 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടമായ പൂനമല്ലി-വടപളനി പാതയിലെ സർവീസ് ഉദ്ഘാടനം ചെയ്യും. പുതിയ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പൂനമല്ലി-വടപളനി സർവീസ് സമയക്രമം ചെന്നൈ മെട്രോ പുറത്ത് വിട്ടു. പ്രധാനമന്ത്രിയും മുഖ്യമന്ത്രി വിജയിയും അടക്കം യാത്ര ചെയ്യുന്ന ഉദ്ഘാടന സർവീസിന് ശേഷം നാളെ വൈകിട്ട് നാല് മണി മുതലാണ് സാധാരണ സർവീസ് ആരംഭിക്കുന്നത്. ഇരു ദിശകളിലുമായി നാളെ രാത്രി ഒമ്പത് മണി വരെയാണ് പുനമല്ലിക്കും വടപളനിയ്ക്കിടയിലുമായി മെട്രോ സർവീസ് നടത്തുന്നത്.
പൂനമല്ലി-വടപളനി മെട്രോ സമയക്രമം
എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ ഇരുദിശകളിലായി മെട്രോ സർവീസ് നടത്തുന്നത്. തിങ്കൾ മുതൽ ശനി വരെ പ്രവർത്തി ദിവസങ്ങളിൽ പീക്ക് സമയമായ രാവിലെ എട്ട് മുതൽ 11 മണി വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് മണി വരെയും ഓരോ പത്ത് മിനിറ്റിലും ഇരുദിശകളിലായി ട്രെയിൻ സർവീസുണ്ടാകും. ബാക്കി സയമങ്ങളിൽ 15 മിനിറ്റിൽ ഇടവേളകളിലാണ് സർവീസ് നടത്തുക. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ 15 മിനിറ്റ് ഇടവേളകളിലാണ് സർവീസ് നടത്തുക.
ALSO READ : Chennai Metro: മെട്രോ എത്തും, വീട്ടുവാടക കുതിക്കും! ചെന്നൈ മലയാളികൾ ശ്രദ്ധിച്ചോണേ…
പൂനമല്ലി-വടപളനി റൂട്ട് മെട്രോ സ്റ്റേഷനുകൾ
ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിൽ ആകെ 17 സ്റ്റേഷനുകളാണുള്ളത്. എന്നാൽ ഇതിൽ 11 സ്റ്റേഷനുകളിൽ മാത്രമാണ് നാളെ മുതൽ സർവീസ് നടത്തുന്നത്. പോരൂർ ജങ്ഷനും വടപളനിക്കുമിടയിലുള്ള ബാക്കി ആറ് സ്റ്റേഷനുകളിൽ പണി ഇനിയും പൂർത്തിയാക്കാനുണ്ട്. ആറ് സ്റ്റേഷനുകൾ പണി പൂർത്തിയാക്കുന്നത് വരെ താൽക്കാലികമായി അടച്ചിടും. ബാക്കി സർവീസ് നടത്തുന്ന 11 സ്റ്റേഷനുകൾ ഇവയാണ്
- പൂനമല്ലി ബൈപ്പാസ്
- പൂനമല്ലി ബസ് സ്റ്റാൻഡ്
- പൂനമല്ലി സർക്കാർ ആശുപത്രി
- കരയൻചാവടി
- കുമനൻചാവടി
- കാട്ടുപക്കം
- അയ്യപ്പതങ്കൾ
- തെല്ലിയാരാഗരം
- പോരൂർ ബൈപ്പാസ്
- പോരൂർ ജങ്ഷൻ
- വടപളനി
വടപളനിയിൽ നിന്നും ചെന്നൈ മെട്രോയുടെ ഗ്രീൻ ലൈനിലേക്ക് മാറി കയറാവുന്നതാണ്.
പൂനമല്ലി-വടപളനി റൂട്ട് യാത്ര ചെലവ്
പൂനമല്ലിയിൽ നിന്നും വടപളനി വരെ 15 കിലോമീറ്റർ ദൂരമുള്ളത്. ഏറ്റവും കുറഞ്ഞത് പത്ത് രൂപയാണ്, പൂനമല്ലിയിൽ നിന്നും വടപളനി വരെ 40 രൂപയാകും യാത്ര ചിലവ്.
English Summary
Chennai Metro Phase 2 Poonamalle-Vadapalani Streach Metro Service Timing, Intervals And Rate Annouced. PM Narendra Modi will Inaugurate Service On October 11. Regular Services Starts From 11 October Evening 4 PM.