AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ബെംഗളൂരു – ഹോസൂർ മെട്രോ വരുന്നു; ചെന്നൈയിൽ 1000 ഇലക്ട്രിക് ബസുകളും

Hosur-Bommasandra Metro Link: ചെന്നൈ മെട്രോ രണ്ടാം ഘട്ട വികസനത്തോടൊപ്പം കൂടുതൽ പുതിയ കോറിഡോറുകൾക്കും 1000 പുതിയ ഇലക്ട്രിക് ബസുകൾക്കും തുക വകയിരുത്തുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരുമായും കർണാടക സർക്കാരുമായും ചേർന്ന് ഹോസൂർ - ബൊമ്മസന്ദ്ര അന്തർസംസ്ഥാന മെട്രോ പാത പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.

Chennai Metro: ബെംഗളൂരു – ഹോസൂർ മെട്രോ വരുന്നു; ചെന്നൈയിൽ 1000 ഇലക്ട്രിക് ബസുകളും
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 06 Aug 2026 | 08:30 AM

ചെന്നൈ: ഹോസൂർ – ബെംഗളൂരു മെട്രോ പാതയ്ക്ക് പച്ചക്കൊടി. കർണാടക അതിർത്തി ഗ്രാമമായ ബൊമ്മസന്ദ്രയെയും തമിഴ്‌നാട്ടിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഹോസൂരിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട അന്തർസംസ്ഥാന മെട്രോ റെയിൽ പാതയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സർക്കാർ അറിയിച്ചു. പുതിയ ഇലക്ട്രിക് ബസുകൾക്കും ബജറ്റിൽ തുക വകയിരുത്തി.

ബജറ്റിൽ മെട്രോ തരംഗം

ചെന്നൈ മെട്രോ രണ്ടാം ഘട്ട വികസനത്തോടൊപ്പം കൂടുതൽ പുതിയ കോറിഡോറുകൾക്കും 1000 പുതിയ ഇലക്ട്രിക് ബസുകൾക്കും തുക വകയിരുത്തുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരുമായും കർണാടക സർക്കാരുമായും ചേർന്ന് ഹോസൂർ – ബൊമ്മസന്ദ്ര അന്തർസംസ്ഥാന മെട്രോ പാത പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ തുടരുകയാണെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

ഹോസൂർ – ബൊമ്മസന്ദ്ര മെട്രോ

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ പ്രധാന വ്യവസായ നഗരമായ ഹോസൂരിനെ ബെംഗളൂരുവിലെ ഐടി വ്യാവസായിക കേന്ദ്രമായ ബൊമ്മസന്ദ്രയുമായി ബന്ധിപ്പിക്കുന്ന വിപ്ലവാത്മക മെട്രോ പാതയ്ക്കായാണ് തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നത്. കേന്ദ്ര സർക്കാരുമായും കർണാടക സർക്കാരുമായും ചേർന്ന് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ നടത്തി വരികയാണെന്ന് സർക്കാർ അറിയിച്ചു.

ALSO READ: ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുത്തന്‍ നോണ്‍ എസി സ്ലീപ്പര്‍ ബസ്; സര്‍വീസ് ഷെഡ്യൂളിതാ

ചെന്നൈ മെട്രോ രണ്ടാം ഘട്ടവും പുതിയ പാതകളും

കൂടുതൽ മെട്രോ കോറിഡോറുകൾക്ക് എത്രയും വേഗം അംഗീകാരം നൽകാനും പൊതുഗതാഗത സംവിധാനം നവീകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനും സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് തമിഴ്നാട് ധനമന്ത്രി പറഞ്ഞു. നിലവിൽ, ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്.

63,246 കോടി രൂപ ചെലവിൽ 118.9 കിലോമീറ്റർ ദൂരത്തിൽ മൂന്ന് കോറിഡോറുകളിലായാണ് വികസനം നടക്കുന്നത്. ഇതിൽ പൂനമല്ലി ബൈപാസ് മുതൽ പോരൂർ ജംഗ്ഷൻ വരെയുള്ള 14.64 കിലോമീറ്റർ ആദ്യ പാത ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അറിയിച്ചു. ചെന്നൈ എയർപോർട്ട് – കിളമ്പാക്കം മെട്രോ പാത, കോയമ്പേട് – പട്ടിരാം, പൂനമല്ലി – സുങ്കുവർഛത്രം തുടങ്ങിയ പാതകളും കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

ഇലക്ട്രിക് ബസുകൾ

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം അത്യാധുനികമാക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനായി 1,000 പുതിയ എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി, ഗതാഗത വകുപ്പിന് വേണ്ടി ആകെ 13,561 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

English Summary:

Tamil Nadu government has announced that it is actively pursuing approvals from the Central and Karnataka governments for a proposed Metro rail link between Hosur and Bommasandra in Bengaluru, aimed at improving cross-border connectivity for commuters. At the same time, the state is seeking the Centre’s approval for three new Chennai Metro corridors—Chennai Airport to Kilambakkam, Koyambedu to Pattabiram via Avadi, and Poonamallee to Sunguvarchathiram via Sriperumbudur.

Follow Us