AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Train: ചെന്നൈയ്ക്കും കിട്ടി പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

Vasco Weekly Train Service from Chennai to Goa Will Resume: പുതിയ ട്രെയിന്‍ സര്‍വീസിന് പുറമെ സവാര്‍ഡെ- കുഡ്ചഡെ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷാ സേനാ പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും യാത്രക്കാര്‍ ഉന്നയിച്ചു. സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെയും വിന്യസിക്കാനും സിസിടിവി സംവിധാനം ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Chennai Train: ചെന്നൈയ്ക്കും കിട്ടി പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 25 Feb 2026 | 02:03 PM

ചെന്നൈ: പുതിയ ട്രെയിനുകള്‍ ചെന്നൈയിലേക്ക് അനുവദിക്കണമെന്നത് യാത്രക്കാര്‍ ഏറെനാളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇപ്പോഴിതാ ഹുബ്ലിയില്‍ നടന്ന സൗത്ത്-വെസ്‌റ്റേണ്‍ സോണല്‍ റെയില്‍വേ പാസഞ്ചര്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. വാസ്‌കോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള പ്രതിവാര ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാണ് കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ ഹുബ്ലി വരെ മാത്രമേ ട്രെയിന്‍ സര്‍വീസ് നടത്തുന്നുള്ളൂ. റെയില്‍വേ ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സര്‍വീസ് ചെന്നൈയിലേക്ക് നീട്ടാമെന്നാണ് റെയില്‍വേയുടെ വാഗ്ദാനം. പുതിയ ട്രെയിന്‍ സര്‍വീസിന് പുറമെ സവാര്‍ഡെ- കുഡ്ചഡെ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷാ സേനാ പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും യാത്രക്കാര്‍ ഉന്നയിച്ചു. സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെയും വിന്യസിക്കാനും സിസിടിവി സംവിധാനം ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ജൂലൈ മാസത്തോടെ സവാര്‍ഡെ-കുഡ്ചഡെ സ്‌റ്റേഷനിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. അഡീഷണല്‍ ജനറല്‍ മാനേജര്‍ പി അനന്ത് അധ്യക്ഷനാായ യോഗത്തില്‍ യാത്രാ സൗകര്യങ്ങള്‍, ട്രെയിന്‍ സര്‍വീസുകള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Also Read: Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഉടന്‍ തുറക്കും; തീയതി നിശ്ചയിച്ചു

അതേസമയം, 2025 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ആകെ വരുമാനം 6,694.05 കോടി രൂപയാണ്. 2024 നെ അപേക്ഷിച്ച് 11.44 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. യാത്രക്കാരില്‍ നിന്ന് 2,196.09 കോടി രൂപയും ചരക്കുകളില്‍ നിന്ന് 4,039 കോടി രൂപയും പാഴ്‌സല്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് 129 കോടി രൂപയും മറ്റുള്ളവയില്‍ നിന്ന് 167 കോടി രൂപയും വരുമാനം ഉണ്ടായിട്ടുണ്ട്.

 

Follow Us