AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഉടന്‍ തുറക്കും; തീയതി നിശ്ചയിച്ചു

Bengaluru-Chennai Expressway Inauguration Update: തമിഴ്‌നാട്ടില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് വെല്ലുവിളിയായത്. എന്നാല്‍ കര്‍ണാടക അവസാനഘട്ട പ്രവര്‍ത്തനങ്ങളിലെത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്കായി റോഡ് തുറന്ന് കൊടുത്തിട്ടുമുണ്ട്.

Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഉടന്‍ തുറക്കും; തീയതി നിശ്ചയിച്ചു
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേImage Credit source: PTI
Shiji M K
Shiji M K | Published: 24 Feb 2026 | 03:55 PM

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി എന്ന് തുറക്കുമെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടു. കൃത്യസമയത്ത് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രയ്ക്കായി തുറന്നുകൊടുക്കാനാണ് നീക്കം. പാത 2027 ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കും. മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയ്ക്ക് 263 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്.

കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. കര്‍ണാടകയില്‍ പാതയുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിച്ചുവെങ്കിലും തമിഴ്‌നാട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതാണ് ഉദ്ഘാടനം നീണ്ടുപോകുന്നതിന് കാരണമായത്.

തമിഴ്‌നാട്ടില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് വെല്ലുവിളിയായത്. എന്നാല്‍ കര്‍ണാടക അവസാനഘട്ട പ്രവര്‍ത്തനങ്ങളിലെത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്കായി റോഡ് തുറന്ന് കൊടുത്തിട്ടുമുണ്ട്. ഹോസ്‌കോട്ടെ മുതല്‍ കെജിഎഫ് വരെയുള്ള 72 കിലോമീറ്റര്‍ റോഡ് കര്‍ണാടക ഒരു വര്‍ഷം മുമ്പ് തന്നെ തുറന്ന് കൊടുത്തിരുന്നു.

ആന്ധ്രാപ്രദേശ് ഇതുവരെ 92 ശതമാനം ജോലികളാണ് പാതയുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയത്. ആകെ 85 കിലോമീറ്റര്‍ റോഡാണ് എക്‌സ്പ്രസ് വേയുടേതായി ആന്ധ്രാപ്രദേശിലുള്ളത്. തമിഴ്‌നാട്ടില്‍ 106 കിലോമീറ്ററുമുണ്ട്. എന്നാല്‍ ഇവിടെ ഇതുവരെ 80 ശതമാനം ജോലികള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

Also Read: Bengaluru Water Crisis: ബെംഗളൂരുവില്‍ 21 ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും, വൈദ്യുതിയും ഉണ്ടാകില്ല

പാതയുടെ നിര്‍മാണം 2024ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലെയും നിര്‍മാണം വൈകിയത് തിരിച്ചടിയായി. പിന്നീട് 2025 ഓടെ ഗതാഗതത്തിനായി റോഡ് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും, തമിഴ്‌നാട്ടിലെ ആരക്കോണം-കാഞ്ചീപുരം പാത നിര്‍മിക്കുന്നതിലെ തടസം വെല്ലുവിളിയായിരുന്നു.

Follow Us