AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: കൊച്ചിക്ക് പിന്നാലെ ചെന്നൈയിലും വാട്ടർ മെട്രോ; പഠനം തുടങ്ങി CMRL

Chennai Water Metro: വടക്കൻ ചെന്നൈയിലെ എണ്ണൂർ മുതൽ മഹാബലിപുരം വരെ ഏകദേശം 78 കിലോമീറ്റർ ദൂരത്തിലാണ് ഈ സർവീസ് വരുന്നത്. പദ്ധതിയുടെ വിശദമായ സാധ്യതാ പഠന റിപ്പോർട്ടും വിശദ പദ്ധതി റിപ്പോർട്ടും തയ്യാറാക്കുന്നതിനായി ഇതിനുവേണ്ടി, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

Chennai Metro: കൊച്ചിക്ക് പിന്നാലെ ചെന്നൈയിലും വാട്ടർ മെട്രോ; പഠനം തുടങ്ങി CMRL
വാട്ടർ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 14 Aug 2026 | 07:38 AM

ചെന്നൈ: കൊച്ചിക്ക് പിന്നാലെ, തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിലും വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതി. ചെന്നൈ നഗരത്തിലെ ബക്കിംഗ്ഹാം കനാൽ (Buckingham Canal) ഉപയോഗപ്പെടുത്തി വടക്കൻ ചെന്നൈയിലെ എണ്ണൂരിൽ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരം വരെ വാട്ടർ മെട്രോ നടത്താനാണ് നീക്കം. ഇതിന് വേണ്ടിയുള്ള നടപടികൾ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചു.

ചെന്നൈ വാട്ടർ മെട്രോ

വടക്കൻ ചെന്നൈയിലെ എണ്ണൂർ മുതൽ മഹാബലിപുരം വരെ ഏകദേശം 78 കിലോമീറ്റർ ദൂരത്തിലാണ് ഈ സർവീസ് വരുന്നത്. പദ്ധതിയുടെ വിശദമായ സാധ്യതാ പഠന റിപ്പോർട്ടും (DFR) വിശദ പദ്ധതി റിപ്പോർട്ടും (DPR) തയ്യാറാക്കുന്നതിനായി ഇതിനുവേണ്ടി, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

വെല്ലുവിളികൾ നിരവധി

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, നഗരത്തിലെ പൊതുഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാകും. 2025-ൽ ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (CUMTA) പുറത്തിറക്കിയ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനിന്റെ ഭാഗമായാണ് ഈ നടപടി.

ALSO READ: രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി; യു.എ.ഇയിൽ നിന്നുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്

അതേസമയം, ബക്കിംഗ്ഹാം കനാൽ വഴി വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിന് മുൻപായി നിരവധി സുപ്രധാന വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട്. ബക്കിംഗ്ഹാം കനാലിലെ നിലവിലെ കൈയേറ്റങ്ങൾ, കുറഞ്ഞ ഉയരത്തിലുള്ള പാലങ്ങൾ, കനാലിലെ മലിനീകരണം, വേനൽക്കാലത്തെ വെള്ളത്തിന്റെ അളവിലെ വ്യതിയാനം എന്നിവ പരിഹരിക്കേണ്ടതുണ്ട്.

എം.ആർ.ടി.എസ് സ്റ്റേഷന് മുകളിലൂടെ മെട്രോ

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ റെക്കോർഡ് നേട്ടങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവും എഞ്ചിനീയറിംഗ് വിസ്മയവും കൊണ്ട് മെട്രോ റെയിൽ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ചെന്നൈ മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മറ്റൊരു എഞ്ചിനീയറിംഗ് വിസ്മയം തീർത്തിരിക്കുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്.

മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള കോറിഡോർ 5-ന്റെ ഭാഗമായി, ആദംബാക്കം എം.ആർ.ടി.എസ് (MRTS) റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തുളച്ചാണ് പുതിയ മെട്രോ പാത കടന്നുപോകുന്നത്. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് പൊളിച്ചുമാറ്റുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ചെലവേറിയ രൂപകൽപ്പന മെട്രോ അധികൃതർ തിരഞ്ഞെടുത്തത്. നിർമ്മാണം പൂർത്തിയാകുന്നതോടെ എം.ആർ.ടി.എസ് റെയിൽവേ ട്രാക്കിന് തൊട്ടുമുകളിലൂടെ ലംബമായി മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.

തറനിരപ്പിൽ നിന്ന് ഏകദേശം 20 മീറ്റർ ഉയരത്തിലാണ് മെട്രോയുടെ വയാഡക്റ്റ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിനായി ആദംബാക്കം എം.ആർ.ടി.എസ് സ്റ്റേഷന്റെ മേൽക്കൂരയുടെയും പാരാപെറ്റ് മതിലിന്റെയും ഒരു ചെറിയ ഭാഗം താൽക്കാലികമായി പൊളിച്ചുമാറ്റി. തുടർന്ന് കോൺക്രീറ്റിന് പകരം 56 മീറ്റർ നീളമുള്ള പ്രത്യേക സ്റ്റീൽ ഗർഡറുകൾ ഘട്ടംഘട്ടമായി സ്ഥാപിച്ച ശേഷമാണ് ട്രാക്ക് നിർമ്മിക്കാനുള്ള ഡെക്ക് സ്ലാബുകൾ പണിതുയർത്തിയത്.

English Summary:

Chennai Metro Rail Limited has initiated a feasibility study for a proposed Water Metro service along the Buckingham Canal, covering nearly 78 km from Ennore in north Chennai to Mahabalipuram. CMRL has invited bids to prepare a Detailed Feasibility Report and Detailed Project Report to assess the viability of the water-based transport system.

Follow Us