കുട്ടികളെയും പുരുഷന്മാരെയും തിരഞ്ഞുപിടിച്ചു പീഡനം; 600 ഓളം വീഡിയോകൾ ഫോണിൽ, പ്രതി പിടിയിൽ

ചതിച്ചു വശത്താക്കി ഫ്ലാറ്റിലേക്ക് എത്തിച്ചശേഷം ചേതൻ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ആയിരുന്നു.2022 മുതൽ പ്രതി പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തു വരികയായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു കൃത്യം നടത്തിയത്...........https://cms.malayalamtv9.com/wp-admin/media-upload.php?post_id=2222136&type=image&TB_iframe=1

കുട്ടികളെയും പുരുഷന്മാരെയും തിരഞ്ഞുപിടിച്ചു പീഡനം; 600 ഓളം വീഡിയോകൾ ഫോണിൽ, പ്രതി പിടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

09 Aug 2026 | 07:42 AM

മഹാരാഷ്ട്ര : നന്ദൂർബാർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 വയസ്സുകാരൻ പോലീസിന്റെ പിടിയിൽ. റെയ്സിങ്പുര സ്വദേശി ചേതൻ പ്രകാശ് കോലിയാണ് പിടിയിലായത്. 2022 മുതൽ പ്രതി പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തു വരികയായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു കൃത്യം നടത്തിയത്.

പരിശോധനയിൽ നിന്നും പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും 600ലധികം അശ്ലീല വീഡിയോകളും കണ്ടെടുത്തതായി പോലീസ് സൂപ്രണ്ട് അശ്വിനി സനാപ് പറഞ്ഞു. ഫോണിൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇരയായവരെ കണ്ടെത്തി അവരുടെ മൊഴികളും രേഖപ്പെടുത്തുവാനാണ് പോലീസിന്റെ നീക്കം.

ALSO READ:ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു! കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഇരകളിൽ ഒരാൾ പരാതി നൽകുകയായിരുന്നു…

ചതിച്ചു വശത്താക്കി ഫ്ലാറ്റിലേക്ക് എത്തിച്ചശേഷം ചേതൻ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ആയിരുന്നു. തുടർന്ന് വീണ്ടും ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതി ഇവരെ ഭീഷണിപ്പെടുത്തി വീണ്ടും ഫ്ലാറ്റിൽ എത്തിച്ചിരുന്നത്. ഭീഷണി സഹിക്കാൻ വയ്യാതായതോടെ ഇരകളിൽ ഒരാൾ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലാണ് ചേതൻ കുടുങ്ങിയത്.

ഫോറൻസിക്ക് സംഘം ഇയാളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുകയാണ് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കി കൂടുതൽ പരിശോധനയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.നിലവിലെ അന്വേഷണത്തിൽ നിന്നും പ്രതി 2022 മുതൽ ഈ ക്രൂരകൃത്യങ്ങൾ ചെയ്യുന്നുണ്ട്. ആ വീഡിയോകളുടെയും ഫോട്ടോഗ്രാഫുകളുടെയും അടിസ്ഥാനത്തിൽ ഇരകളെ ബന്ധപ്പെട്ട് ശേഷം ബാക്കിയുള്ള ഇരകളുടെ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ENGLISH SUMMARY

A 22-year-old man has been arrested by the police in connection with the sexual assault of minor children and youth in Nandurbar district. The arrest has been made by Chetan Prakash Koli, a native of Raisinghpura. According to police officials, the accused had been threatening and exploiting the survivors of the abuse since 2022.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി