ജന്തർമന്തറിന് പൂട്ട് വീണു; ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് ഇനി പുതിയ 3 കേന്ദ്രങ്ങൾ!
Jantar Mantar no longer a protest site: ഈ പുതിയ മൂന്ന് വേദികളിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ പൊലീസ് ഉടന്‍ പുറത്തിറക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നിര്‍ണായക നീക്കം.

Jantar Mantar Road Delhi
ഡൽഹിയിലെ ജന്തർമന്തർ പ്രക്ഷോഭങ്ങൾക്ക് ഇനി മുതൽ അനുവാദമില്ല. തലസ്ഥാനത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നതിനായി ഡൽഹി പൊലീസ് പുതിയ മൂന്ന് വേദികൾ പ്രഖ്യാപിച്ചു. രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധ കേന്ദ്രങ്ങൾ. ഇതുവരെ സമരങ്ങളുടെ കേന്ദ്രമായിരുന്ന ജന്തർമന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പൗരന്മാരുടെ പ്രതിഷേധിക്കാനും യോഗം ചേരാനുമുള്ള അവകാശം സംരക്ഷിക്കുന്നതിനായി ബദൽ വേദികൾ പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ പുതിയ മൂന്ന് വേദികളിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ പൊലീസ് ഉടന്‍ പുറത്തിറക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നിര്‍ണായക നീക്കം.
പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്നതിന് അനുയോജ്യമായ ബദൽ സ്ഥലങ്ങൾ പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിരുന്നതായി ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഈ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
Also Read: Delhi Railway Update: യാത്രക്കാർക്ക് ആശ്വാസം; ഡൽഹിയിൽ റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു
വിജ്ഞാപനത്തില്‍ പറയുന്നത്
“നിലവിലുള്ള പ്രതിഷേധ വേദിയ്ക്ക് പകരമായി പൗരന്മാരുടെ പ്രതിഷേധിക്കാനും പ്രകടനങ്ങൾ സംഘടിപ്പിക്കാനുമുള്ള അവകാശം വിനിയോഗിക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ പരിശോധിക്കുന്നതിനായി ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം ഒരു സമിതിയെ രൂപീകരിച്ചിരുന്നു. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജന്തർമന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു”-വിജ്ഞാപനത്തില്‍ പറയുന്നു.
“ഈ മൂന്ന് വേദികളിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള വിശദവും പരിഷ്കരിച്ചതുമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) പിന്നീട് പുറപ്പെടുവിക്കുന്നതാണ്. 2022 ഏപ്രിൽ 28-ലെ സ്റ്റാൻഡിംഗ് ഓർഡർ നമ്പർ L&O/48/22-ൽ വരുത്തുന്ന ഭാഗികമായ ഭേദഗതിയാണിത്,”-വിജ്ഞാപനത്തില്‍ വിശദീകരിച്ചു.
ഏതാനും നാളുകളായി രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തര്‍മന്തര്‍. സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി നടന്ന ഈ പ്രതിഷേധങ്ങൾക്കൊടുവിൽ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനം രാജിവെക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നിരുന്നു.
English Summary
Delhi Police has banned all protests and demonstrations at Jantar Mantar. Three new venues—Ramlila Ground, Burari Ground, and CBD Ground—were designated instead. The decision follows recommendations from a Union Home Ministry committee.