ദൃശ്യം മോഡൽ കൊലപാതക ശ്രമം; ഭർത്താവിന് ഉറക്കഗുളിക നൽകി വീടിനുള്ളിൽ കുഴിച്ചുമൂടാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

Man Saved Just Before Being Buried Alive by Wife: ഉറക്കഗുളിക നൽകിയതിനെ തുടർന്ന് താൻ രണ്ട് ദിവസത്തോളം മയക്കാത്തിലായിരുന്നു. മൂന്നാം ദിവസം ഭാര്യ തന്നെ ബാറ്റ് കൊണ്ട് അടിക്കുന്നതിനിടയിലാണ് ഉണർന്നത്. അടിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. പിന്നീട് ബാൽക്കണിയിലെ കുഴിയിൽ കൊണ്ടുപോയി കിടത്തി

ദൃശ്യം മോഡൽ കൊലപാതക ശ്രമം; ഭർത്താവിന് ഉറക്കഗുളിക നൽകി വീടിനുള്ളിൽ കുഴിച്ചുമൂടാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

13 Aug 2026 | 03:26 PM

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം ശ്രമം. ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച 38-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ ആസൂത്രണത്തോടെയാണ് ഭർത്താവിനെ കൊല്ലാൻ ഇവർ പദ്ധതിയിട്ടത്. ഉറക്ക ഗുളിക നൽകി ബോധരഹിതനാക്കിയ ശേഷം ബാറ്റുകൊണ്ട് മർദ്ദിച്ച് വീടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ കുഴിയിൽ മുടാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. പ്രവീൺ ജഗ്താപ് എന്നയാളെയാണ് ഭാര്യ ശർമിള കൊലപ്പെടുത്താൻ ശ്രമിച്ചത്.

ജൂലൈ 30-നാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവിന് ജ്യൂസിൽ ഉറക്ക ഗുളിക കലർത്തി നൽകുകയാണ് ആദ്യം ചെയ്തത്. ഇതോടെ രണ്ട് ദിവസത്തോളം പ്രവീൺ അബോധാവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 1-ന് പ്രവീൺ പതിയെ ഉണരുന്നതായി മനസ്സിലാക്കിയ ശർമിള ബാറ്റ് ഉപയോഗിച്ച് ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു. വീടിൻ്റെ ബാൽക്കണിയിൽ പ്രത്യേകം നിർമ്മിച്ച തറയ്ക്കുള്ളിൽ പ്രവീണിനെ ജീവനോടെ കുഴിച്ചുമൂടാനായിരുന്നു ഇവരുടെ ശ്രമം. ഭർത്താവിനെ തറക്കുള്ളിൽ കിടത്തിയ ശേഷം മുകളിൽ സ്ലാബ് വച്ച് മുടാൻ ഇവർ ശ്രമിച്ചു. ഇത് തൊഴിലാളികൾ കണ്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഉറക്കഗുളിക നൽകിയതിനെ തുടർന്ന് താൻ രണ്ട് ദിവസത്തോളം മയക്കാത്തിലായിരുന്നു. മൂന്നാം ദിവസം ഭാര്യ തന്നെ ബാറ്റ് കൊണ്ട് അടിക്കുന്നതിനിടയിലാണ് ഉണർന്നത്. അടിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. പിന്നീട് ബാൽക്കണിയിലെ കുഴിയിൽ കൊണ്ടുപോയി കിടത്തി. തൊഴിലാളികൾ അവിടെ വന്നതോടെ അവർ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു എന്ന് പ്രവീൺ പറഞ്ഞു.

Also Read: ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയത് 29 ലക്ഷം; അഞ്ചംഗ സംഘം അറസ്റ്റിൽ

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പ്രവീണിൻ്റെ അമ്മയ്ക്കും ശർമിള ഉറക്കഗുളിക നൽകിയിരുന്നു. എന്നാൽ മർദ്ദിക്കുന്ന ശബ്ദം കേട്ട് ബോധം വന്ന അമ്മ, തൻ്റെ മറ്റൊരു മകനെ വിവരമറിയിച്ചു. താൻ വാതിൽ തുറന്ന് അകത്ത് വന്നപ്പോൾ കുഴിയിൽ കിടക്കുന്ന പ്രവീണിനെയാണ് കണ്ടതെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും പ്രവീണിൻ്റെ സാഹോദരൻ പറഞ്ഞു.

കൊലപാതക ശ്രമത്തിന് പിന്നിൽ ദുർമന്ത്രവാദത്തിൻ്റെ സ്വാധീനമുണ്ടോ എന്ന് സംശയിക്കുന്നതായി പ്രവീൺ ആരോപിച്ചു. ജൂലൈ 13, 14 തിയതികളിൽ കറുത്തവാവായിരുന്നു, ഈ തീയതികൾ ശർമിള കലണ്ടറിൽ സംശയാസ്പദമായ ഒരു കുറിച്ച് എഴുതിയിരുന്നു എന്ന് പ്രവീൺ പറയുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വീര്യം കൂടിയ ഉറക്കഗുളികകൾ ഭാര്യയ്ക്ക് നൽകിയ മെഡിക്കൽ സ്റ്റോർ ഉടമക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് പ്രവീൺ ആവശ്യപ്പെട്ടു.

English Summary

In a chilling incident mirroring the movie ‘Drishyam’, a woman in Baramati, Maharashtra, was arrested for attempting to bury her husband alive. After drugging and assaulting him with a bat, she tried to entomb him inside a balcony structure. The rescued husband suspects a black magic angle.

Follow Us
Related Stories
ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയത് 29 ലക്ഷം; അഞ്ചംഗ സംഘം അറസ്റ്റിൽ
Namma Metro: തമിഴ്‌നാട് അതിര്‍ത്തി വരെ നമ്മ മെട്രോ സര്‍വീസ്; യെല്ലോ ലൈനിലേക്ക് 9 സ്‌റ്റേഷനുകള്‍ കൂടി
Karnataka Bans Tobacco: പാൻമസാലയും ഗുട്കയും പൂർണ്ണമായി നിരോധിച്ച് കർണാടക! വില്പന നടത്തിയാൽ വൻ പണി
“പൈലറ്റിൻ്റെ കണ്ണുകൾ ചുവന്നിരുന്നു…”; 300 അടി താഴേക്ക് വിമാനം കൂപ്പുകുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം എന്ത്?
India-US Relation: മോദിയും ട്രംപും തമ്മില്‍ വളരെ അടുത്ത ബന്ധം, റഷ്യന്‍ ഓയില്‍ പ്രശ്‌നമെല്ലാം ഉടന്‍ തീരും; യുഎസ് ഉദ്യോഗസ്ഥന്‍
പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു? ഡൽഹി ഫുക്കറ്റ് എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ വഴിത്തിരിവ്
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു