AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Congress leader Sajjan Kumar: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു; സിഖ് വിരുദ്ധ കലാപ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു

Congress leader Sajjan Kumar Passed Away:അദ്ദേഹത്തിന്റെ അപ്പീൽ സുപ്രീംകോടതിയിൽ പരിഗണനയിൽ ഇരിക്കെ ആണ് അന്ത്യം.1984 ഒക്ടോബർ 31-ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹിയിലുടനീളം സായുധരായ ഒരു കൂട്ടം സിഖുകാരെ ലക്ഷ്യം..........

Congress leader Sajjan Kumar: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു; സിഖ് വിരുദ്ധ കലാപ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു
Sajjan KumarImage Credit source: PTI Photos
Ashli C
Ashli C | Published: 20 Aug 2026 | 03:11 PM

ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു.സിഖ് വിരുദ്ധ കലാപ കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അന്ത്യം. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.

അഞ്ചുപേരുടെ മരണത്തിന് ഇടയാക്കി…

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് 1984 നവംബറിൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2018 ഡിസംബർ 17ന് ഡൽഹി ഹൈക്കോടതി സജൻ കുമാറിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ALSO READ:പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തി; പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ

സിഖുകാരെ ലക്ഷ്യം വയ്ക്കുകയും അവരുടെ വീടുകളും കടകളും..

അദ്ദേഹത്തിന്റെ അപ്പീൽ സുപ്രീംകോടതിയിൽ പരിഗണനയിൽ ഇരിക്കെ ആണ് അന്ത്യം.1984 ഒക്ടോബർ 31-ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹിയിലുടനീളം സായുധരായ ഒരു കൂട്ടം സിഖുകാരെ ലക്ഷ്യം വയ്ക്കുകയും അവരുടെ വീടുകളും കടകളും ആക്രമിക്കുകയും ചെയ്തു.

ഇന്ത്യയിലുടനീളം 3,000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.ഇന്ദിരാഗാന്ധിയുടെ മതത്തെ തുടർന്ന് 1984 നവംബർ 1,2 തീയതികളിൽ പാലം കോളനി പ്രദേശത്ത് നടന്ന കലാപത്തിൽ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരൻ ആയി എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ ഡൽഹി ഹൈക്കോടതി ശിക്ഷിച്ചത്.

ENGLISH SUMMARY

Former Congress MP Sajjan Kumar passed away at the age of 80. He was serving a life sentence in Tihar Jail in the anti-Sikh riots case. He was admitted to Safdarjung Hospital after his health deteriorated, but authorities said he died.On December 17, 2018, the Delhi High Court sentenced Sajan Kumar to imprisonment for his role in the deaths of five people during the November 1984 riots in the Palam Colony area following the death of former Prime Minister Indira Gandhi.

Follow Us