Viral news: ഭാഗ്യം തുണച്ചു… നേരം ഇരുട്ടി വെളുത്തപ്പോൾ നാലു വയസ്സുകാരൻ 53 ലക്ഷം രൂപയുടെ ടൊയോട്ട ഫോർച്യൂണർ ഉടമ
Four-Year-Old Wins 53 Lakh Toyota Fortuner: സിലംപുര സ്വദേശിയായ മെധാംശിന്റെ മുത്തശ്ശി കിരൺ റായ്ക്വാർ, ആഭാപുരിയിലെ ശ്രീ സർക്കാർ ധാമിന്റെ ഗർബ ഉത്സവത്തിൽ പങ്കെടുത്തതാണ് സംഭവത്തിനു തുടക്കം.
ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂരിലുള്ള ഒരു സാധാരണ കുടുംബത്തിന് വെറും ആറ് മണിക്കൂർ കൊണ്ട് 53 ലക്ഷം രൂപയുടെ ടൊയോട്ട ഫോർച്യൂണർ കാർ സമ്മാനമായി ലഭിച്ചു. ഈ ഭാഗ്യത്തിന് കാരണമായതോ ആ വീട്ടിലെ നാല് വയസ്സുകാരനായ മെധാംശ് റായ്ക്വാർ. സിലംപുര സ്വദേശിയായ മെധാംശിന്റെ മുത്തശ്ശി കിരൺ റായ്ക്വാർ, ആഭാപുരിയിലെ ശ്രീ സർക്കാർ ധാമിന്റെ ഗർബ ഉത്സവത്തിൽ പങ്കെടുത്തതാണ് സംഭവത്തിനു തുടക്കം. അവിടെ നടന്ന ലക്കി ഡ്രോ പദ്ധതിയുടെ ഭാഗമായി രാത്രി 12 മണിയോടെ കിരൺ 201 രൂപയുടെ കൂപ്പൺ തന്റെ പേരക്കുട്ടിയുടെ പേരിൽ എടുത്തു.
Also Read: Kanpur: ഉത്തർപ്രദേശിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്
അടുത്ത ദിവസം രാവിലെ ആറ് മണിയോടെ നറുക്കെടുപ്പ് നടന്നു. കണ്ണുകെട്ടിയ ഒരു പ്രതിനിധി എടുത്ത കൂപ്പണിൽ വിജയിയായി മെധാംശ് റായ്ക്വാറിന്റെ പേരാണ് കണ്ടത്. അതോടെ 53 ലക്ഷം വിലമതിക്കുന്ന ടൊയോട്ട ഫോർച്യൂണർ കാർ ഈ നാല് വയസ്സുകാരന്റെ സ്വന്തമായി.
വിവരമറിഞ്ഞ കുടുംബം ഏറെ സന്തോഷത്തിലാണ്. ഈ സംഭവത്തോടെ എൽകെജി വിദ്യാർത്ഥിയായ മേധാംശ് ലക്കി ബോയ് എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. മകന്റെ പേരിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യണം എന്ന തീരുമാനത്തിലാണ് കുടുംബം.