AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kanpur: ഉത്തർപ്രദേശിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്

Kanpur Blast: സ്ഫോടനത്തിൽ ഉൾപ്പെട്ട ഒരു സ്കൂട്ടർ പോലീസ് കണ്ടെത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യാൻ ഇന്റലിജൻസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Kanpur: ഉത്തർപ്രദേശിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്
Kanpur BlastImage Credit source: PTI
nithya
Nithya Vinu | Published: 09 Oct 2025 07:21 AM

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഫോടനം. പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളാണ് പൊട്ടിത്തെറിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.മുൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ മിശ്രി ബസാർ ഏരിയയിൽ ഇന്നലെ വൈകുന്നേരം 7:15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്ഫോടനം നടന്നത്.

ഒരു സ്ത്രീയടക്കം ആറ് പേർക്കാണ് പരിക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരും ചികിത്സയിലാണെന്നും അപകട നില തരണം ചെയ്തിട്ടുണ്ടെന്നും ജോയിന്റ് പോലീസ് കമ്മീഷണർ അശുതോഷ് കുമാർ അറിയിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം രണ്ടുപേരെ വിട്ടയച്ചു.

ALSO READ: ദുരന്തബാധിതരെ കാണാന്‍ വിജയ്; പൊലീസിന്റെ അനുമതി തേടി

സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണ്. ദീപാവലി അടുത്തിരിക്കുന്നതിനാൽ പടക്കം പൊട്ടിയതുമായി ബന്ധപ്പെട്ട സ്ഫോടനത്തിനുള്ള സാധ്യതയും, അതോടൊപ്പം ഭീകരവാദ സാധ്യതയും ഉൾപ്പെടെ എല്ലാ സാധ്യതകളിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സ്ഫോടനത്തിൽ ഉൾപ്പെട്ട ഒരു സ്കൂട്ടർ പോലീസ് കണ്ടെത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യാൻ ഇന്റലിജൻസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ച പടക്കങ്ങളോ അല്ലെങ്കിൽ ഒരു ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.