AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ആകാശ ഊഞ്ഞാലില്‍ നിന്ന് തെറിച്ചു വീണു, പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്‌

Dol Mela Accident: ഊഞ്ഞാലില്‍ കറങ്ങുന്നതിനിടെ പിടി വിട്ട പെണ്‍കുട്ടി താഴെയുണ്ടായിരുന്ന ട്യൂബ് ലൈറ്റുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

Viral News: ആകാശ ഊഞ്ഞാലില്‍ നിന്ന് തെറിച്ചു വീണു, പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്‌
സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 15 Sep 2025 13:22 PM

ജയ്പുര്‍: ആകാശ ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ ജൂല ബസാര്‍ പ്രദേശത്ത് നടന്ന പ്രശസ്തമായ ഡോള്‍ മേളയ്ക്കിടെയാണ് അപകടം നടന്നത്. ഊഞ്ഞാലില്‍ കറങ്ങുന്നതിനിടെ പിടി വിട്ട പെണ്‍കുട്ടി താഴെയുണ്ടായിരുന്ന ട്യൂബ് ലൈറ്റുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അപകടം നടന്നയുടനെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ചരിത്ര പ്രസിദ്ധമായ ഡോള്‍ മേളയ്ക്ക് 150 വര്‍ഷത്തോളം പഴക്കമുണ്ട്. നിരവധി പേരാണ് മേളയില്‍ പങ്കെടുക്കാനെത്തിയത്. ബുധനാഴ്ചയാണ് മേള ആരംഭിച്ചത്.

രാജസ്ഥാനില്‍ നിന്ന് മാത്രമല്ല, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മറ്റ് സമീപ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേര്‍ ഹഡോട്ടി മേഖലയിലെ മേളയുടെ ഭാഗമായി. വര്‍ഷം തോറും ആയിരക്കണക്കിന് പേരാണ് മേളയില്‍ പങ്കെടുക്കാനെത്തുന്നത്.

Also Read: Protein Powder Alergy : ജിമ്മിലെ പ്രോട്ടീൻ പൗഡർ കഴിച്ച് സ്കിൻ അലർജി, 18-കാരൻ ആത്മഹത്യ ചെയ്തു

വീട്ടമ്മ അറസ്റ്റില്‍

ബെംഗളൂരുവില്‍ ഭര്‍ത്താവിന്റെയും, രണ്ട് മക്കളുടെയും മരണത്തില്‍ യുവതിയെ അറസ്റ്റു ചെയ്തു. കൊലപാതകക്കേസിലാണ് അറസ്റ്റ്. ബെംഗളൂരു ഹൊണകനഹള്ളി സ്വദേശി ശിവുവും മക്കളും മരിച്ച കേസില്‍ ഇയാളുടെ ഭാര്യയായ മഞ്ജുളയാണ് പിടിയിലായത്.

സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മഞ്ജുള മാത്ര രക്ഷപ്പെട്ടതില്‍ പൊലീസിന് അസ്വഭാവികത തോന്നി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.