Protein Powder Alergy : ജിമ്മിലെ പ്രോട്ടീൻ പൗഡർ കഴിച്ച് സ്കിൻ അലർജി, 18-കാരൻ ആത്മഹത്യ ചെയ്തു
Protein Powder Allergy Death : ഓഗസ്റ്റ് 31-നാണ് രാജേഷ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരീരത്തിൻ്റെ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു
ജിമ്മിലെ പ്രോട്ടീൻ പൗഡർ കഴിച്ച് സ്കിൻ അലർജിയുണ്ടായ മാനസിക വിഷമത്തിൽ 18-കാരൻ ആത്മഹത്യ ചെയ്തു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് സംഭവം. നീലഗിരി ജില്ലയിലെ എഐഎഡിഎംകെ കൗൺസിലർ ഗുരുമൂർത്തിയുടെ മകൻ രാജേഷ് ഖന്ന (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. . ജിമ്മിൽ നിന്ന് ലഭിച്ച പ്രോട്ടീൻ പൗഡർ കഴിച്ചതിനെത്തുടർന്ന് രാജേഷിന് ഗുരുതരമായ ചർമ്മരോഗം പിടിപെടുകയായിരുന്നു.
ഇത് രാജേഷിന് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി. ഓഗസ്റ്റ് 31-നാണ് രാജേഷ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരീരത്തിൻ്റെ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സെപ്റ്റംബർ 13-നാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. ഇതുസംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാക്കളിൽ പലരും ശരീരം ഫിറ്റും സ്ലിമും ആയി നിലനിർത്താൻ വിവിധ ശ്രമങ്ങൾ നടത്താറുണ്ട്. ഇതിനായി അവർ ജിമ്മിൽ പോയി കഠിനമായ വ്യായാമങ്ങൾ ചെയ്യുകയും ജിമ്മിൽ നിന്നും നൽകുന്നതോ ട്രെയിനർ ശുപാർശ ചെയ്യുന്നതോ ആയ ചില ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇതെല്ലാം ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ എടുക്കാവൂ. ഇത് പലപ്പോഴും ആരോഗ്യാവസ്ഥ നോക്കിയാവില്ല. അത് കൊണ്ട് തന്നെ വിദഗ്ധോപദേശം തേടേണ്ടത് പ്രധാനമാണ്.