IRCTC Aadhaar Authentication: ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതെങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം

How To Link Aadhaar To IRCTC Account: നേരത്തെ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിനാണ് റെയിൽവേ ആധാർ നിർബന്ധമാക്കിയിരുന്നത്. ടിക്കറ്റ് ബുക്കിങ്ങിൽ നടക്കുന്ന തട്ടിപ്പുകൾ ഇതിലൂടെ തടയാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ട്രെയിനിലെ സീറ്റ് തർ‌‍ക്കങ്ങൾ ഒരുപരിധിവരെ പരിഹരിക്കാൻ ഈ ആധാർ ലിങ്കിങ് റെയിൽവേയെ സഹായിക്കും.

IRCTC Aadhaar Authentication: ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതെങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം

IRCTC

Published: 

16 Sep 2025 | 11:04 AM

ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന കർശനമായിരിക്കുകയാണ്. സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും വൻ തോതിലുള്ള തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ടാണ് റെയിൽവേയുടെ ഇത്തരമൊരു നീക്കം. ഇനി മുതൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റുസമയം ബുക്കിങ് ചെയ്യാനാവുക ഐആർസിടിസി അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിച്ചവർക്കുമാത്രമാണ്.

പുതുക്കിയ നിയമം ഒക്ടോബർ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിനാണ് റെയിൽവേ ആധാർ നിർബന്ധമാക്കിയിരുന്നത്. ടിക്കറ്റ് ബുക്കിങ്ങിൽ നടക്കുന്ന തട്ടിപ്പുകൾ ഇതിലൂടെ തടയാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. നിലവിൽ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് മാത്രമാണ് ആധാർ നിർബന്ധമായിട്ടുള്ളത്. പലപ്പോഴും പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്തത് ബുക്കിങ്ങിൽ വൻ തോതിൽ ക്രമക്കേട് നടക്കുന്നതിനാലാണെന്നാണ് കണ്ടെത്തൽ.

അതുകൊണ്ട് തന്നെ ട്രെയിനിലെ സീറ്റ് തർ‌‍ക്കങ്ങൾ പരിഹരിക്കാൻ ഈ ആധാർ ലിങ്കിങ് റെയിൽവേയെ സഹായിക്കും. ഐആർസിടിസി ആപ്പിലോ വെബ്സൈറ്റിലോ കൂടി വളരെ എളുപ്പത്തിൽ തന്നെ ആധാർ ലിങ്കിങ് നടത്താവുന്നതാണ്. ഇതിന് ആദ്യമേ നിങ്ങൾ ഒരു ഐആർസിടിസി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അത്തരത്തിൽ എങ്ങനെയാണ് ആധാർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

ഐആർസിടിസി അക്കൗണ്ടുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

  • ആദ്യം തന്നെ ഔദ്യോഗിക ഐആർസിടിസി വെബ്‌സൈറ്റിലോ അപ്പിലോ സന്ദർശിക്കുക.
  • നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും നൽകി ഇതിൽ ലോഗിൻ ചെയ്യുക.
  • ‘മൈ അക്കൗണ്ട്’ (ആപ്പിൽ ‘അക്കൗണ്ട്’എന്ന് മാത്രമേ കാണൂ) എന്ന ടാബിലേക്ക് പോവുക.
  • അതിൽ കാണുന്ന ‘ഓതന്റിക്കേറ്റ് യൂസർ’ എന്നത് ക്ലിക്ക് ചെയ്യുക.
  • ഇവിടെ ആധാർ നമ്പരോ വെർച്വൽ ഐഡിയോ ടൈപ്പ് ചെയ്ത് നൽകുക. (പേര്, ആധാർ കാർഡ് നമ്പർ , ജനന തീയതി കൃത്യമായി രേഖപ്പെടുത്തുക)
  • ഇനി അതിൻ്റെ അടുത്തായി കാണുന്ന ‘വെരിഫൈ ഡീറ്റൈൽസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. (ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പരിലേക്ക് ഒടിപി വരുക)
  • ഫോണിൽ ലഭിച്ച ഒടിപി നൽകിയ ശേഷം കൺസെന്റ് ഫോം അംഗീകരിച്ച് സബ്മിറ്റ് ബട്ടൻ അമർത്തുക.
  • നിങ്ങൾ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ഓതന്റിക്കേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതാണ്.
Follow Us
Related Stories
നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും
PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം
Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം
കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം