AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Independence Day 2026: രാജ്യം ഒരുങ്ങി, 80-ാം സ്വാതന്ത്യദിനത്തിന് പ്രത്യേകതകൾ പലത്

ഒരു ഹെലികോപ്റ്ററിൽ ദേശീയ പതാകയും മറ്റൊന്നിൽ 'വന്ദേമാതരം' ലോഗോയും പ്രദർശിപ്പിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 2,500-ൽ അധികം എൻസിസി കേഡറ്റുകളും 'മൈ ഭാരത്' വോളന്റിയർമാരും 'വന്ദേമാതരം' ആലപിക്കും, വിവിധ തുറകളിൽ നിന്നുള്ള 5,000 ത്തോളം പ്രത്യേക അതിഥികളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിലെത്തും.

Independence Day 2026: രാജ്യം ഒരുങ്ങി, 80-ാം സ്വാതന്ത്യദിനത്തിന് പ്രത്യേകതകൾ പലത്
ചെങ്കോട്ട ( ഫയൽ ചിത്രം )Image Credit source: PTI / Photos
Arun Nair
Arun Nair | Updated On: 14 Aug 2026 | 06:12 PM

ന്യൂഡൽഹി:  80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി രാജ്യം ഒരുങ്ങി കഴിഞ്ഞു. ശനിയാഴ്ച രാവിലെ 7.30 ഒാടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തുന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമാകും. വന്ദേമാതരത്തിൻ്റെ 150-ാം വർഷം കൂടി രാജ്യം ആഘോഷിക്കുന്ന വേളയായതിനാൽ തന്നെ ഇത്തവണത്തെ ആഘോഷ പരിപാടികൾക്ക് കൂടുതൽ പ്രത്യേകതയുണ്ട്. വികസിത ഭാരതം @2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവശക്തിയുടെ പങ്ക് എന്ന ആശയമാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രിയെ കൂടാതെ

ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രിയെ കൂടാതെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് എന്നിവരും പങ്കെടുക്കും. സംയുക്ത സേനകളുടെ ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രി സ്വീകരിക്കും. പ്രധാനമന്ത്രി ദേശിയ പതാക ഉയർത്തിയ ശേഷം ആർമി ബാൻഡ് വന്ദേമാതരം ആലപിക്കും. വ്യോമസേനയുടെ രണ്ട് എംഐ -17 ഹെലികോപ്റ്ററുകൾ പുഷ്പ വൃഷ്ടി നടത്തും.

ALSO READ: ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ചരിത്രമാകും; 80-ാം സ്വാതന്ത്ര്യദിനാഘോഷം വേറിട്ട പ്രമേയങ്ങളോടെ

ആഘോഷങ്ങൾ നിങ്ങൾക്ക് ലൈവായും കാണാം

എൻസിസി കേഡറ്റുകളും ‘മൈ ഭാരത്’ വോളന്റിയർമാരും

ഒരു ഹെലികോപ്റ്ററിൽ ദേശീയ പതാകയും മറ്റൊന്നിൽ ‘വന്ദേമാതരം’ ലോഗോയും പ്രദർശിപ്പിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 2,500-ൽ അധികം എൻസിസി കേഡറ്റുകളും ‘മൈ ഭാരത്’ വോളന്റിയർമാരും ‘വന്ദേമാതരം’ ആലപിക്കും, വിവിധ തുറകളിൽ നിന്നുള്ള 5,000 ത്തോളം പ്രത്യേക അതിഥികളെയാണ് ഈ വർഷം ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

English Summary

India Celebrating its 80th Independence day on 2026 August 15 Saturday. Prime Minister Narendra Modi will hoist the Flag on Delhi Red  Fort. More than 2500 NCC Cadets and Volunteers will sing the Vande Mataram.

Follow Us