AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India Pakistan Tensions: വീടുകളിൽ തന്നെ തുടരണം, പൊതുസ്ഥലത്ത് ഒത്തുകൂടരുത്; രാജസ്ഥാനിൽ റെഡ് അലർട്ട്, ലോക്ക്ഡൗൺ

Red alert in Rajasthan: ശ്രീന​ഗറിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജനം വീടുകളിൽ തന്നെ തുടരാൻ കർശന നിർ​ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാഭരണകൂടവും പോലീസും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

India Pakistan Tensions: വീടുകളിൽ തന്നെ തുടരണം, പൊതുസ്ഥലത്ത് ഒത്തുകൂടരുത്; രാജസ്ഥാനിൽ റെഡ് അലർട്ട്, ലോക്ക്ഡൗൺ
Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 May 2025 | 02:48 PM

ഇന്ത്യ പാകിസ്താൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ മൂന്ന് ന​ഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാർമർ, ശ്രീ ​ഗം​ഗാന​ഗർ, ജോധ്പൂർ എന്നിവിടങ്ങളിലാണ് നിയന്ത്രണം. കടകൾ അടച്ചിടണമെന്നും ജനങ്ങൾ വീടിനുള്ളിൽ ആയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പൊതുവിടങ്ങളിൽ കൂട്ടം കൂടരുത്, മാർ‌ക്കറ്റുകൾ അടച്ചിടണമെന്നും നിർദേശത്തിൽ പറയുന്നു. ഉത്തരവുകൾ കർശനമായി ജനങ്ങൾ പാലിക്കുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും ബാർമർ ജില്ലാ കളക്ടർ ടിന ദാബിയുടെ ഉത്തരവിൽ പറയുന്നു.

ഇന്ന് രാവിലെ പുലർച്ചെ അഞ്ച് മണിയോടെ പ്രദേശത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് നിയന്ത്രണങ്ങൾ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ശ്രീന​ഗറിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജനം വീടുകളിൽ തന്നെ തുടരാൻ കർശന നിർ​ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാഭരണകൂടവും പോലീസും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.ജയ്സാൽമീറിലും ജോധ്പൂരിലും സമാന അവസ്ഥയാണെന്നാണ് റിപ്പോർട്ട്.

Follow Us