AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കാർഗോ ഹോൾഡിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്‌കോട്ടിൽ അടിയന്തര ലാൻഡിംഗ്

Dubai-Mumbai IndiGo Flight Diverted to Gujarat's Rajkot Airport: അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, രക്ഷാപ്രവർത്തനത്തിനായുള്ള വാഹനങ്ങൾ, മെഡിക്കൽ സംഘം എന്നിവ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ഇതിന് പുറമെ പ്രാദേശിക ആശുപത്രികൾക്കും പോലീസിനും മുന്നറിയിപ്പും നൽകിയിരുന്നു

കാർഗോ ഹോൾഡിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്‌കോട്ടിൽ അടിയന്തര ലാൻഡിംഗ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 27 Jul 2026 | 05:33 PM

രാജ്‌കോട്ട്: ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൻ്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. മുൻകരുതൽ എന്നോണമാണ് ഇൻഡിഗോയുടെ IGO1452 എന്ന എയർബസ് എ 321 വിമാനം രാജ്‌കോട്ടിലേക്ക് തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 2:45 ഓടെയാണ് അടിയന്തര സാഹചര്യത്തെക്കുറിച്ച് രാജ്‌കോട്ട് വിമാനത്താവളത്തിൽ വിവരം ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കി. വൈകുന്നേരം 3:27-ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, രക്ഷാപ്രവർത്തനത്തിനായുള്ള വാഹനങ്ങൾ, മെഡിക്കൽ സംഘം എന്നിവ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ഇതിന് പുറമെ പ്രാദേശിക ആശുപത്രികൾക്കും പോലീസിനും മുന്നറിയിപ്പും നൽകിയിരുന്നു.

Also Read: Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം

വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും. ഇവർക്കായി അന്താരാഷ്ട്ര ടെർമിനലിലെ അറൈവൽ ഹാളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രാജ്‌കോട്ട് എയർപോർട്ട് ഡയറക്ടർ ദിഗന്ത ബോറ പറഞ്ഞു.

രാജ്‌കോട്ട് വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ ഉണ്ടെങ്കിലും, ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. അതിനാൽ തന്നെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് സൗകര്യങ്ങൾ ലഭ്യമല്ല. അതിനാൽ എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ എമേർജെൻസി ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ ടെർമിനൽ കെട്ടിടത്തിന് പുറത്തുപോകാൻ അനുവദിക്കുകയുള്ളൂവെന്ന് എയർപോർട്ട് ഡയറക്ടർ വ്യക്തമാക്കി. പുക ഉയരാൻ ഇടയായ സാഹചര്യം കണ്ടെത്തുന്നതിനായി വിമാനം പരിശോധിച്ചുവരികയാാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇൻഡിഗോ അറിയിച്ചു.

English Summary

An IndiGo flight traveling from Dubai to Mumbai made an emergency landing at Gujarat’s Rajkot airport on Monday after smoke was detected in its cargo hold. The Airbus A321 aircraft was diverted as a precautionary measure, and all 194 passengers and crew disembarked safely. Emergency protocols were activated, though passengers remained inside the terminal due to unavailable local immigration facilities.

Follow Us