Maharashtra Boy Death: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; 10 വയസ്സുകാരന് അന്ത്യം, സംഭവം മഹാരാഷ്ട്രയിൽ

Maharashtra Kolhapur Boy Death: പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ തൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയിൽ കിടന്നാണ് ശ്രാവണിൻ്റെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.

Maharashtra Boy Death: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; 10 വയസ്സുകാരന് അന്ത്യം, സംഭവം മഹാരാഷ്ട്രയിൽ

ശ്രാവൺ ഗവാഡെ

Published: 

06 Sep 2025 | 06:37 AM

കോലാപ്പൂർ: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ശ്രാവൺ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചത്.

വിനായക ചതുർഥി ആഘോഷത്തിന് ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിർമിച്ച പന്തലിലാണ് കുട്ടികൾ കളിച്ചുകൊണ്ടിരുന്നു. എന്നാൽ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ തൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയിൽ കിടന്നാണ് ശ്രാവണിൻ്റെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഓണാഘോഷത്തിനിടെ കേരള നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കേരള നിയമസഭയിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഓണാഘോഷത്തിൻ്റെ ഭാ​ഗമായി നടത്തിയ നൃത്ത പരിപാടിക്കിടെയാണ് വി ജുനൈസ് (45) കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. നൃത്തം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുന്നതും ഇതിൽ കാണാം.

വയനാട്ടിലെ ബത്തേരി സ്വദേശിയാണ് വി ജുനൈസ്. കേരള നിയമസഭയിൽ ഡെപ്യൂട്ടി ലൈബ്രേറിയനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow Us
Related Stories
Chennai Metro: 4 മാസം വൈകി, പാത റെഡിയായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?
ഒന്നു നനയാൻ കാത്ത ടാങ്ക് എവിടെ…! വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും
PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം
Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം
കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും